ചൈനയെ കുറിച്ച് പറയുന്നത് ചിലർ തെറ്റായി കാണുന്നു -കാനം 

കൊല്ലം: ചൈനയെ കുറിച്ച് പറയുന്നത് തെറ്റാണെന്നാണ് ചിലരുടെ വിമർശനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചൈനയുടെ സമ്പദ്ഘടന എങ്ങനെ വേണം എന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും കാനം ചൂണ്ടിക്കാട്ടി. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചൂഷണ രഹിത സമൂഹം കെട്ടിപ്പടുക്കാൻ ചൈന അവരുടേതായ തരത്തിൽ ശ്രമിക്കുന്നു. ലോക കമ്പോളത്തിലെ ഏറ്റവും പ്രധാന ശക്തിയാണ് ചൈന. എന്നാൽ, അവിടെയുള്ള ഏകാധിപത്യ പ്രവണത സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിമർശനമുണ്ട്. സാമ്രാജ്യത്വത്തിനെതിരായ അവരുടെ പോരാട്ടത്തോട് യോജിക്കുന്നുവെന്നും കാനം പറഞ്ഞു. 

വടക്കൻ കൊറിയ സോഷ്യലിസ്റ്റ് രാജ്യമാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. മുഖ്യശത്രുവിനെതിരായ പോരാട്ടത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ. രാജ്യത്ത് മുഖ്യശത്രുവിനെതിരായ പോരാട്ടത്തിൽ യോജിപ്പിക്കാൻ കഴിയുന്നവരെല്ലാം യോജിപ്പിക്കണമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. 
 

Tags:    
News Summary - Kanam Rajendran Support China -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.