തിരുവനന്തപുരം: യുവതികൾ തൽക്കാലം ശബരിമലയിലേക്കെത്തരുതെന്ന ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിെൻറ നില പാടിനെ കുറ്റം പറയാനാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിധി നടപ്പാക്കാൻ പറ്റിയ സാഹചര്യം നിലവിലില്ലെന്ന് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
10 വയസിനും 50 വയസിനുമിടയിലുള്ള സ്ത്രീകെള ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുക എന്നത് സർക്കാറിെൻറ അജണ്ടയല്ലെന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ഭരണഘടന പ്രകാരം സത്യപ്രതിഞ്ജ ചെയ്ത ഒരു സർക്കാറിന് കോടതി വിധി നടപ്പാക്കിയേ പറ്റൂ. എന്നാൽ അത് നൂറു ശതമാനം വിജയത്തിലെത്തണമെന്ന് നിർബന്ധമില്ലെന്നും കാനം പറഞ്ഞു.
ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിർക്കേണ്ട കാര്യമില്ല. പുതിയ സാഹചര്യത്തില്‍ ഉയരുന്ന വെല്ലുവിളികള്‍ നേരിടാനാണു വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. മറ്റാരും പ്രതിഷേധം സംഘടിപ്പിക്കരുതെന്ന നിലപാടില്ലെന്നും കാനം രാജന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.