കോട്ടയം: ഭരണഘടനയുടെ അപ്പുറത്ത് അധികാരമുണ്ടെന്ന് ആരുപറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ജിയുടെ നിയമനവുമായി ബന്ധപ്പെട്ടും അദ്ദേഹത്തിെൻറ അധികാരം എന്താണെന്നും കുറച്ചുകൂടി സാവധാനത്തോടെ വായിച്ചുനോക്കിയാൽ കാര്യങ്ങൾ മനസ്സിലാകും. അത് വിവാദത്തിലേക്ക് കൊണ്ടുപോകാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ഭരണഘടനയുടെ 165, ഒന്ന്, രണ്ട്, മൂന്ന് അനുച്ഛേദത്തിലാണ് എ.ജിയുടെ അധികാരത്തെക്കുറിച്ച് പറയുന്നത്. 1994ൽ സുപ്രീംേകാടതിവിധിയിൽ സർക്കാറും എ.ജിയുമായുള്ള ബന്ധം അഭിഭാഷകനും കക്ഷിയും തമ്മിലുള്ളതുപോലെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രസ്ഥാപനമായ എ.ജിയുടെ ഒാഫിസിലെ ഭരണഘടനപരമായ കാര്യങ്ങൾ സർക്കാർ പരിശോധിക്കും.
കേരളത്തിെൻറ മികവും സംഭാവനയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവർത്തിച്ചു ചൂണ്ടിക്കാണിച്ചത് ബി.ജെ.പിയുടെ കള്ളപ്രചാരണത്തിനും യോഗി ആദിത് നാഥിനും അമിത്ഷാക്കുമുള്ള മറുപടിയാണ്. കേരളത്തെ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ച കുമ്മനത്തിെൻറ പ്രചാരണത്തിനും അദ്ദേഹം മറുപടി നൽകിയതിൽ സന്തോഷമുണ്ട്.
കർണാടകയിൽ ടിപ്പു സുൽത്താെൻറ ശതാബ്ദിആഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് സർക്കാറിനെതിരെ ബി.ജെ.പി ശക്തമായ നിലപാട് സ്വീകരിക്കുേമ്പാൾ ചരിത്രത്തിൽ ടിപ്പുവിെൻറ സംഭാവനകളെ അനുസ്മരിച്ച രാഷ്ട്രപതിയുടെ പ്രസംഗം ഏറെ ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.