കോഴിക്കോട്: യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുെട ശ്രദ്ധതിരിക്കാൻ ഭരണകൂടം വ ർഗീയതയും വിദ്വേഷവും േപ്രാത്സാഹിപ്പിക്കുകയാണെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ നേതാവ് കനയ്യകുമാർ. ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ദേശീയ കൗൺസിലിെൻറ ഭാഗമായി സംഘടിപ്പിച്ച കൈഫി ആസ്മി ജന്മശതാബ്ദി ആഘോഷപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നേരേത്ത വിഭജനത്തിന് നിലകൊണ്ടവരിപ്പോൾ സാേങ്കതികവിദ്യകളുൾപ്പെടെ പ്രയോജനപ്പെടുത്തി പ്രശ്നങ്ങളെ ജനശ്രദ്ധയിൽനിന്നും വഴിതിരിച്ചുവിടുകയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, കാർഷികരംഗത്തെ പ്രതിസന്ധി എന്നിവയെല്ലാം നേരേത്ത രാജ്യത്തുള്ള പ്രശ്നങ്ങളാണെങ്കിലും ഇവയെല്ലാം ഇപ്പോൾ വലിയതോതിൽ വർധിച്ചു. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. എല്ലാവർക്കും തുല്യമായ വോട്ടവകാശം ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാവർക്കും തുല്യമായ സ്വാതന്ത്ര്യം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലാകാരന്മാർ ഒന്നിക്കണം –ഇപ്റ്റ കോഴിക്കോട്: വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളിലെ രാഷ്ട്രീയമായ ഇടപെടലുകളിൽ രാജ്യത്താകമാനമുള്ള കലാകാരന്മാർ ഒന്നിച്ച് മുന്നോട്ടുപോകണമെന്ന് ഇന്ത്യൻ പീപ്ൾസ് തിയറ്റർ (ഇപ്റ്റ) ദേശീയ കൗൺസിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന ഗുരുതര വെല്ലുവിളികൾ നേരിടുകയാണ്. രാജ്യത്ത് മതേതരത്വം തച്ചുതകർക്കപ്പെടുന്നു. കശ്മീരിൽ നടക്കുന്ന ജനാധിപത്യധ്വംസനം ആശങ്കപ്പെടുത്തുന്നതാണ്.
ഇതിനെതിരെ കലാകാരന്മാരുടെ ഐക്യം അനിവാര്യമാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. ദ്വിദിന ദേശീയ കൗൺസിൽ യോഗത്തിൽ ദേശീയ പ്രസിഡൻറ് രൺബീർ സിങ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.