കുടയത്തൂർ: പണ്ഡിതനും പ്രഭാഷകനുമായ തെക്കേമുരഞ്ഞൂർ വീട്ടിൽ കാഞ്ഞാർ അബ്ദുറസാഖ് മൗലവി(75) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ തൊടുപുഴ താലൂക്ക് ട്രഷററാണ്.
മുവാറ്റുപുഴ പേട്ട ജുമാ മസ്ജിദ്, മുവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ്, മുവാറ്റുപുഴ മങ്ങാട്ട് ജുമാ മസ്ജിദ്, തൊടുപുഴ ചിലവ് ജുമാ മസ്ജിദ്, ഈരാറ്റുപേട്ട ജുമ മസ്ജിദ്, മാറാടി ജുമ മസ്ജിദ്, എറണാകുളം കോമ്പാറ ജുമ മസ്ജിദ്, പന്തളം കടക്കാട് ജുമ മസ്ജിദ്, കൊല്ലം കാരാളികോണം ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ദീർഘകാലം ഇമാമായും അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: കാഞ്ഞാർ തോട്ടുംകര വീട്ടിൽ സഫിയ. മക്കൾ: ജലാലുദ്ദീൻ, ജമാലുദ്ദീൻ മൗലവി ഖാസിമി(ഇമാം പത്തനാപുരം കുണ്ടയം ജുമാ മസ്ജിദ്) സൗദ ബീവി, സലീം മൗലവി അൽഖാസിമി(ഇമാം തിരുവനന്തപുരം പേഴാട് ജുമാ മസ്ജിദ്) അശറഫ് മൗലവി അൽഖാസിമി( ഇമാം തൊടുപുഴ മങ്ങാട്ട്കവല ജുമാ മസ്ജിദ്). മരുമക്കൾ: ഇസ്മായീൽ മൗലവി ബാഖവി(അസി.ഇമാം പെരുമ്പാവൂർ ടൗൺ മസ്ജിദ്) നിസാമോൾ, അൻസൽന, ഖദീജ, റാബിയ. കബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കുടയത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.