'മോദിയല്ലെങ്കിൽ പിന്നെയാര് എന്ന് ചോദിക്കുന്നവർ, പിണറായി വിജയൻ എന്ന് ഗൂഗ്ൾ ചെയ്തു നോക്കൂ'- കന്നഡ നടൻ ചേതൻ കുമാർ

ബംഗളൂരു: കോവിഡിനെ നേരിടുന്നതിന്​ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്ന കേരള മുഖ്യമന്ത്ര പിണറായി വിജയനെ പ്രകീർത്തിച്ച്​ കന്നഡ സിനിമാതാരം ചേതൻ കുമാർ. 'മോദിയല്ലെങ്കിൽ പിന്നെയാര്​? എന്ന്​ ചോദിക്കുന്നവരോടാണ്​, പിണറായി വിജയൻ എന്ന്​ ഗൂഗ്​ൾ ചെയ്​ത്​ നോക്കൂ' എന്നാണ്​ ചേതൻ ട്വിറ്ററിൽ കുറിച്ചത്​.



2020ലെ കോവിഡിൽ നിന്ന്​ കേരളം പഠിച്ചെന്നും ഓക്​സിജൻ പ്ലാന്‍റുകൾക്കായി പണം ചെലവഴിച്ചെന്നും ചൂണ്ടിക്കാട്ടുന്ന ചേതൻ കേരള മോഡൽ എന്നത്​ റോൾ മോഡൽ ആണെന്നും വിശേഷിപ്പിക്കുന്നു. 'ഇന്ത്യയിൽ ഓക്‌സിജൻ ദൗർലഭ്യം ഭീതിതമാണ്. കേരളം തിളങ്ങുന്ന അപവാദവും. 2020ലെ കോവിഡിൽ നിന്ന് കേരളം പഠിച്ചു. ഓക്‌സിജൻ പ്ലാന്‍റുകൾക്കായി പണം ചെലവഴിച്ചു. ഓക്‌സിജൻ വിതരണം 58 ശതമാനം വർധിപ്പിച്ചു. ഇപ്പോൾ കർണാടകയ്ക്കും തമിഴ്‌നാട്ടിനും ഗോവയ്ക്കും ഓക്‌സിജൻ നൽകുന്നു. കേരള മോഡൽ സമം റോൾ മോഡൽ. മോദിയല്ലെങ്കിൽ പിന്നെയാരാണ്​ എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയൻ എന്ന് ഗൂഗ്ൾ ചെയ്തു നോക്കൂ'- ചേതൻ കുമാർ ട്വിറ്ററിൽ കുറിച്ചു. 2007 മുതൽ കന്നഡ സിനിമകളിൽ അഭിനയിക്കുന്ന ചേതൻ കുമാർ ചേതൻ അഹിംസ എന്ന പേരിലും അറിയപ്പെടുന്നു.

204 ടൺ ലിക്വിഡ് ഓക്സിജനാണ് കേരളം പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. 79 ടൺ മാത്രമാണ് ഉപഭോഗം. തമിഴ്‌നാടിന് 74 ടണ്ണും കർണാടകക്ക് 30 ടണ്ണും ദിനംപ്രതി നൽകുന്നുണ്ട്​. ഗോവയ്ക്കും കേരളം ഓക്‌സിജൻ നൽകുന്നു. ഡൽഹിയിലേക്ക് അയക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Kannada actor Chetan Kumar hails Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.