തിരുവനന്തപുരം: ‘അത് സെൽഫിയല്ല’, വിശദീകരണവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണ ന്താനം. കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിെൻറ മൃ തദേഹത്തിനരികെനിന്നുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിലാണ് കണ്ണ ന്താനത്തിെൻറ വിശദീകരണം. ‘ആ ചിത്രം സെൽഫിയാണെന്ന വാദം തെറ്റാണ്, ജവാന് ആദരാഞ്ജലിയർപ്പിച്ച് മുന്നോട്ടുകടക്കുമ്പോൾ ആരോ എടുത്ത ചിത്രമാണ് അതെന്നും’ കണ്ണന്താനം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആരോ എടുത്ത് തെൻറ സോഷ്യൽ മീഡിയ കൈകാര്യംചെയ്യുന്ന ഓഫിസിലേക്ക് അയച്ചുകൊടുത്തതാണ് ആ ചിത്രം. അത് സെൽഫിയല്ലെന്ന് വിശദമായി നോക്കിയാൽ മനസ്സിലാകും. മാത്രവുമല്ല താൻ സെൽഫി എടുക്കാറില്ല. ഇതുവരെ സെൽഫി എടുത്തിട്ടുമില്ല.
വീരമൃത്യു വരിച്ച ജവാെൻറ വസതിയിൽനടന്ന അന്ത്യകർമങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംേപ്രഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്. കഴിഞ്ഞ 40 വർഷമായി പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ച് നിസ്വാർഥമായി രാജ്യപുരോഗതി മാത്രം മുന്നിൽകണ്ട് ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് താൻ. അതിന് കലക്ടർ പദവിയോ മന്ത്രിക്കസേരയോ വേണമെന്ന് താൻ നിഷ്കർഷിച്ചിട്ടില്ല.
തെൻറ പിതാവും ഒരു സൈനികനായിരുന്നു. അതിനാൽ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്ന് ചെറുപ്പംമുതലേ മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്ക് വേണ്ടി നിസ്വാർഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉൾപ്പെടെ ചെയ്യേണ്ടതെന്നും കണ്ണന്താനം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.