പള്ളുരുത്തി: കശാപ്പിന് കൊണ്ടുവന്ന എരുമ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. കുമ്പളങ്ങി കംപ്രഷൻ മുക്കിന് സമീപത്തുനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് ഓടിയശേഷം എരുമ കായലിൽ ചാടുകയായിരുന്നു.
ഓടുന്നതിനിെട വഴിയിൽ കണ്ട ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം സമീപെത്ത കാറിനുനേരെയും തിരിഞ്ഞു. ഉടമ പിന്നാലെ പാഞ്ഞെങ്കിലും എരുമ മെരുങ്ങിയില്ല.
കായലിൽ ചാടിയ ശേഷം കണ്ണമാലി ഭാഗത്തേക്ക് എരുമ നീന്തിപ്പോയി. വള്ളത്തിന് പിന്നാലെയെത്തി എരുമയെ കെട്ടിവലിക്കാൻ ശ്രമിച്ചെങ്കിലും വള്ളത്തിനുനേരെ ആക്രമിക്കാൻ ഒരുങ്ങിയതിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ച ഉടമസ്ഥൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. രണ്ട് കി.മീ. കായൽഭാഗം നീന്തിക്കടന്ന് കണ്ണമാലി വാട്ടർ ടാങ്കിന് സമീപം എരുമ നീന്തിക്കയറി.
പിടിച്ചുകെട്ടാൻ ശ്രമിച്ച അഗ്നിരക്ഷാസേന സംഘത്തിനുനേരെയും എരുമ ആക്രമണത്തിന് മുതിർന്നു. നീണ്ട ശ്രമത്തിനൊടുവിൽ മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘം കുരുക്ക് എറിഞ്ഞ് എരുമയെ മെരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.