ന്യൂഡൽഹി: കുമ്പസാരത്തിെൻറ പേരിൽ ലൈംഗിക പീഡനമുണ്ടായ സാഹചര്യത്തിൽ ക്രൈസ്തവ ദേവാലയങ്ങളിലെ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമീഷെൻറ ശിപാർശക്കെതിരെ ബി.ജെ.പിയിലെ ക്രിസ്ത്യൻ നേതാക്കൾ രംഗത്തുവന്നു. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് വനിത കമീഷൻ ശിപാർശ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു. രേഖാ ശർമയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കണ്ണന്താനം കത്തയക്കുകയും ചെയ്തു.
കേരളത്തിൽനിന്നുള്ള മറ്റൊരു നേതാവും ദേശീയ ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാനുമായ ജോർജ് കുര്യൻ വനിത കമീഷൻ ശിപാർശക്കെതിരെ പ്രതികരിച്ചു. കമീഷൻ ചെയർപേഴ്സനെതിരെ ക്രിസ്തീയ സഭ രൂക്ഷമായി പ്രതികരിച്ചതിനൊപ്പമാണ് പാർട്ടിയിലെ ക്രിസ്ത്യൻ നേതാക്കളായ കേന്ദ്രമന്ത്രിയും, ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാനും രംഗത്തുവന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പ്രതികരിച്ചിട്ടില്ല.
വനിത കമീഷെൻറ ശിപാര്‍ശ കേന്ദ്രസര്‍ക്കാറിെൻറ ഔദ്യോഗിക നിലപാടല്ലെന്ന് മന്ത്രി കണ്ണന്താനം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ദേശീയ വനിത കമീഷന് അധ്യക്ഷ രേഖാ ശര്‍മയുടെ നിലപാടുമായി കേന്ദ്രസര്‍ക്കാറിന് ബന്ധമില്ല. കുമ്പസാരം നിരോധിക്കണമെന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. മതവിശ്വാസങ്ങളില്‍ ഇടപെടുന്നത് മോദി സര്‍ക്കാറിെൻറ രീതിയല്ലെന്നും കണ്ണന്താനം പറഞ്ഞു.
ഒരു വിഷയത്തിൽ ഒരേ സർക്കാർ നിയമിച്ച കമീഷനുകൾ വിപരീത നിലപാടുകൾ സ്വീകരിക്കുന്നതും അപൂർവമാണ്. ഇത്തരം നിര്‍ദേശങ്ങള്‍ ഭരണഘടനയുടെ ലംഘനമാണെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ വൈസ് ചെയര്മാന് അഡ്വ. ജോര്‍ജ് കുര്യൻ കുറ്റപ്പെടുത്തി. കുമ്പസാരം ക്രൈസ്തവ ദേവാലയങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. വനിത കമീഷെൻറ ശിപാര്‍ശയില്‍ തീരുമാനം എടുക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ജോർജും കത്തയച്ചു. ശിപാര്‍ശയില്‍ ആശങ്ക അറിയിച്ച് കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂൈസപാക്യം പ്രധാനമന്ത്രിക്കും ദേശീയ ന്യൂനപക്ഷ കമീഷനും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.