ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചത്, നിയമപോരാട്ടം തുടരും -നവീന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ല എന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്റെ ഭാര്യ മഞ്ജുഷ. കൂടുതൽ കാര്യങ്ങൾ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ദിവ്യക്ക് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഈ മാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ ​ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ആണ് വിധി പറഞ്ഞത്.

ഒക്ടോബർ 29നാണ് ആത്മഹത്യ പ്രേരണകേസിൽ പി.പി. ദിവ്യയെ റിമാൻഡ് ചെയ്തത്. അന്നുമുതൽ കണ്ണൂർ പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ. ഒക്ടോബർ 14നാണ് എ.ഡി.എമ്മിന്റെ മരണത്തിന് കാരണമായ യാത്രയയപ്പ് യോഗം നടന്നത്. യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപിച്ചു പരസ്യമായി അധിക്ഷേപിച്ചുവെന്നാണ് കേസ്. ഒക്ടോബർ 15ന് രാവിലെ എ.ഡി.എം ജീവനൊടുക്കി. അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കേസ്. ജാമ്യം ഇന്ന് പരിഗണിക്കാനിരിക്കെ, ഇന്നലെ ദി​വ്യ​യെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കി ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്താ​ൻ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. രാത്രിയോടെ തരംതാഴ്ത്തൽ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരവും നൽകി.

കെ. ​ന​വീ​ൻ​ബാ​ബു കൈ​ക്കൂ​ലി ​കൈ​പ്പ​റ്റി​യെ​ന്ന് ആ​വ​ർ​ത്തി​ക്കുകയാണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ൽ ദിവ്യ ചെയ്തത്. പെ​ട്രോ​ൾ പ​മ്പ് അ​പേ​ക്ഷ​ക​ൻ ടി.​വി. പ്ര​ശാ​ന്തും ന​വീ​ൻ​ബാ​ബു​വും ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​തി​ന് സി.​സി.​ടി.​വി ദ്യ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നുമാണ് വാ​ദ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ ​കെ. ​വി​ശ്വ​ൻ ചൂ​ണ്ടി​ക്കാ​ട്ടിയത്. ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​ങ്ങ​ളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോ​സി​ക്യൂ​ഷ​നും ന​വീ​ന്റെ കു​ടും​ബ​ത്തിന്‍റെ അഭിഭാഷകൻ ജോ​ൺ എ​സ്. റാ​ൽ​ഫും തമ്മിൽ നടന്നത്.

Tags:    
News Summary - kannur adm naveen babu death: manjusha about pp divya bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.