പി.പി. ദിവ്യ, നവീൻ ബാബു

‘ദിവ്യക്ക് ചെറിയ പെൺകുട്ടിയെന്ന് അഭിഭാഷകൻ; നവീനും പെൺകുട്ടികൾ തന്നെയെന്ന് മറുപടി’

ത​ല​ശ്ശേ​രി: പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ചെ​റി​യ പെ​ൺ​കു​ട്ടി​യും പ്രാ​യ​മാ​യ അ​മ്മ​യു​മാ​ണ് പി.​പി. ദി​വ്യ​യു​ടെ വീ​ട്ടി​ലു​ള്ള​തെ​ന്നും അ​റ​സ്റ്റ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യാ​ൽ ഇ​പ്പോ​ൾ​ത​ന്നെ ചോ​ദ്യം ചെ​യ്യാ​മെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ.

മ​രി​ച്ച എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന്റെ വീ​ട്ടി​ലും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ത​ന്നെ​യാ​ണു​ള്ള​തെ​ന്നും ചെ​റി​യ പെ​ൺ​കു​ട്ടി അ​ന്ത്യ​ക​ർ​മം ന​ട​ത്തു​ന്ന​ത് എ​ല്ലാ​വ​രും ക​ണ്ടി​ല്ലേ​യെ​ന്നും ന​വീ​ന്റെ കു​ടും​ബ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​നും.

പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ന​ട​ത്തി​യ വാ​ദ​ങ്ങ​ളി​ലാ​ണ് വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​ത്. പി.​പി. ദി​വ്യ​യു​ടെ വീ​ട്ടി​ലെ സ്ഥി​തി പ​രി​ഗ​ണി​ച്ച് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗ​മാ​ണ് ഈ ​വാ​ദം ആ​ദ്യ​മു​ന്ന​യി​ച്ച​ത്. ഇ​തി​നാ​ണ് ന​വീ​ന്റെ കു​ടും​ബ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ന്റെ മ​റു​പ​ടി.

ദിവ്യയുടേത് ആസൂത്രിത നീക്കം; അക്കമിട്ട് നിരത്തി കുടുംബം

ത​ല​ശ്ശേ​രി: ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​നെ​തി​രെ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ കൃ​ത്യ​വും ആ​സൂ​ത്രി​ത​വു​മാ​യി​രു​ന്നു​വെ​ന്ന് ന​വീ​ന്റെ കു​ടും​ബം. പെ​ട്രോ​ൾ പ​മ്പി​ന് അ​പേ​ക്ഷി​ച്ച ​ടി.​വി. പ്ര​ശാ​ന്തി​ന്റെ കൈ​ക്കൂ​ലി ആ​രോ​പ​ണം ഏ​റ്റെ​ടു​ത്താ​ണ് ദി​വ്യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​നെ​ത്തി​യ​ത്. പ്ര​ശാ​ന്തി​ന്റെ പ​രാ​തി​പോ​ലും വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു​വ​രു​ന്നു.

അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യെ​ന്ന് പ​റ​യു​ന്ന പ​രാ​തി​യി​ൽ ഒ​പ്പും പേ​രും വ്യ​ത്യ​സ്ത​മാ​ണ്. ഒ​പ്പു​ക​ൾ മാ​റാ​മെ​ങ്കി​ലും പേ​രു​ക​ൾ എ​ങ്ങ​നെ​യാ​ണ് മാ​റു​ന്ന​തെ​ന്നും ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് കു​ടും​ബ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ചോ​ദി​ച്ചു.

എ​ന്ത് കാ​ര്യ​ത്തി​നാ​ണ് ദി​വ്യ എ.​ഡി.​എ​മ്മി​നെ വി​ളി​ച്ച​ത്. ന​വീ​ൻ ബാ​ബു​വി​ന് താ​ങ്ങാ​നാ​വാ​ത്ത പ്ര​യാ​സ​മാ​ണ് അ​വ​ർ ഉ​ണ്ടാ​ക്കി​യ​ത്. പെ​ട്രോ​ൾ പ​മ്പ് ബി​നാ​മി ഇ​ട​പാ​ടാ​ണെ​ന്നും ഇ​തി​ൽ ദി​വ്യ​യു​ടെ സാ​മ്പ​ത്തി​ക താ​ൽ​പ​ര്യം അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക്ഷ​ണി​ച്ചി​ല്ലെ​ന്ന് ക​ല​ക്ട​ർ​ത​ന്നെ പ​റ​യു​ന്നു. സം​ഘാ​ട​ക​രും ഇ​തു​ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്. യോ​ഗ​ത്തി​ൽ എ​ത്തി എ.​ഡി.​എ​മ്മി​നെ​തി​രെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന നി​ല​ക്ക് ദി​വ്യ സം​സാ​രി​ക്കു​ന്നു. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് തെ​ളി​വ് പു​റ​ത്തു​വി​ടു​മെ​ന്നും പ​റ​യു​ന്നു. ഇ​ത് ഭീ​ഷ​ണി ത​ന്നെ​യാ​ണ്.

കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് അ​വ​ർ​ത​ന്നെ പ​റ​യു​ന്നു. പി​ന്നെ എ​ന്തി​നാ​ണ് ആ ​പേ​രി​ൽ പൊ​തു​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ച​ത്. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന്റെ വി​ഡി​യോ പ​ത്ത​നം​തി​ട്ട​യി​ൽ അ​ട​ക്കം പ്ര​ച​രി​ച്ചു. ന​വീ​ൻ സ്ഥ​ലം​മാ​റി​യെ​ത്തു​ന്ന പ​ത്ത​നം​തി​ട്ട​യി​ലും അ​പ​മാ​നി​ക്ക​ലാ​യി​രു​ന്നു അ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. ദി​വ്യ സം​സാ​രി​ച്ച് തു​ട​ങ്ങി​യ​പ്പോ​ൾ എ.​ഡി.​എ​മ്മി​ന്റെ മു​ഖം മാ​റി. പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ഇ​ങ്ങ​നെ ആ​ക​രു​തെ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്താ​ണ് അ​തി​ന്റെ അ​ർ​ഥ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചോ​ദി​ച്ചു.അ​ത്ര​യും പ​റ​ഞ്ഞി​ട്ടും ആ ​വേ​ദി​യി​ൽ ദി​വ്യ​യോ​ട് തി​രി​ച്ച് പ​റ​യാ​തി​രു​ന്ന​ത് ന​വീ​ന്റെ മാ​ന്യ​ത​യെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വി​ശു​ദ്ധ​നെ​ങ്കി​ൽ ആ ​വേ​ദി​യി​ൽ​വെ​ച്ച് മ​റു​പ​ടി പ​റ​യാ​മാ​യി​രു​ന്നി​ല്ലേ എ​ന്ന ദി​വ്യ​യു​ടെ വാ​ദ​ത്തി​നാ​ണ് ന​വീ​ന്റെ കു​ടും​ബ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ജോ​ൺ എ​ഫ് റാ​ൽ​ഫി​ന്റെ മ​റു​പ​ടി. ഗു​രു​ത​ര​കു​റ്റ​മാ​ണ് ദി​വ്യ ചെ​യ്ത​ത്. വി​ഷ​യം അ​ന്വേ​ഷി​ച്ച ലാ​ൻ​ഡ് റ​വ​ന്യൂ ജോ. ​ക​മീ​ഷ​ണ​ർ എ. ​ഗീ​ത​യു​ടെ മു​ന്നി​ൽ ദി​വ്യ ഹാ​ജ​രാ​യി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ആത്മഹത്യ പ്രേരണയുണ്ടാക്കുന്ന ഒന്നും നടത്തിയിട്ടില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ

ത​ല​ശ്ശേ​രി: എ.​ഡി.​എം ന​വീ​ൻ​ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്യാ​നി​ട​യാ​ക്കി​യ ഒ​ന്നും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പി.​പി. ദി​വ്യ. എ.​ഡി.​എം വി​ശു​ദ്ധ​നെ​ങ്കി​ൽ അ​ന്നേ​രം ത​ന്നെ എ​തി​ർ​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്നും ദി​വ്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ചോ​ദി​ച്ചു.

അ​ഴി​മ​തി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത് ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​യു​ടെ ക​ട​മ​യാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ എ​ന്ന നി​ല​യി​ൽ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ വ്യ​ക്തി​യാ​ണ് ദി​വ്യ​യെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​പ​ണ​മു​യ​ർ​ന്ന​പ്പോ​ൾ അ​വ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്ഥാ​നം രാ​ജി​വെ​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ൽ പ​ല​തും കെ​ട്ടു​ക​ഥ​യാ​ണ്. അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​മെ​ന്ന നി​ല​യി​ലാ​ണ് പ​ര​സ്യ​മാ​യി പ്ര​സം​ഗി​ച്ച​ത്. ന​വീ​ൻ ബാ​ബു​വി​നെ​തി​രെ ര​ണ്ട് പ​രാ​തി​യാ​ണ് അ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഒ​ന്ന് ഗം​ഗാ​ധ​ര​ൻ എ​ന്ന ആ​ളു​​ടേ​താ​ണ്.​ ര​ണ്ടാ​മ​ത്തേ​ത് പ​മ്പു​ട​മ പ്ര​ശാ​ന്തി​ന്റേ​തും. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ അ​ജ​ണ്ട​യു​ണ്ടെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ കു​റ്റ​പ്പെ​ടു​ത്തി.

അ​ഴി​മ​തി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്ക് ഉ​ദ്ധ​രി​ച്ചാ​ണ് ദി​വ്യ പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. അ​ഴി​മ​തി ന​ട​ത്ത​രു​തെ​ന്ന് അ​പേ​ക്ഷി​ക്കു​ക​യാ​ണ് യോ​ഗ​ത്തി​ൽ ചെ​യ്ത​ത്. സ്ഥ​ലം​മാ​റി പോ​കു​ന്ന എ.​ഡി.​എ​മ്മി​ന് ആ​ശം​സ​യും നേ​ർ​ന്നു. കൂ​ടു​ത​ൽ ന​ന്നാ​ക​ണ​മെ​ന്നാ​ണ് ഉ​പ​ദേ​ശി​ച്ച​ത്. ഇ​ത് എ​ങ്ങ​നെ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​കു​ക.

എ.​ഡി.​എ​മ്മി​ന് കൈ​ക്കൂ​ലി ന​ൽ​കി​യ പ്ര​ശാ​ന്ത് വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​സം​ഗ​മെ​ല്ലാം ക​ഴി​ഞ്ഞ് ഏ​റെ സ​മ​യം ക​ഴി​ഞ്ഞാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ന​വീ​ൻ ബാ​ബു​വി​ന് ദി​വ്യ​യെ നേ​രി​ട്ട് കാ​ണാ​മാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ അ​ല്ല​ല്ലോ മാ​ർ​​ഗം. പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും അ​റി​യ​ണ​മെ​ന്ന് ക​രു​തി​യാ​ണ് മാ​ധ്യ​മ പ്ര​തി​നി​ധി​യെ യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ച​ത്. അ​തി​ൽ എ​ന്താ​ണ് തെ​റ്റ്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം നി​ല​നി​ൽ​ക്കി​ല്ല. അ​ഴി​മ​തി​ക്കെ​തി​രെ ഉ​പ​ദേ​ശം ന​ൽ​കു​ക​യാ​ണ് ദി​വ്യ ചെ​യ്ത​ത്. അ​ന്യാ​യ​മാ​യ കാ​ര്യം ചെ​യ്യാ​ന​ല്ല എ.​ഡി.​എ​മ്മി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ദി​വ്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യാ​ൽ ഈ ​നി​മി​ഷം ദിവ്യയെ ചോ​ദ്യം ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു.

വാദം നീണ്ടത് മൂന്നു മണിക്കൂർ

ത​ല​ശ്ശേ​രി: ക​ണ്ണൂ​ർ എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ന്മേ​ലു​ള്ള വാ​ദ​പ്ര​തി​വാ​ദം നീ​ണ്ട​ത് മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.20നാ​ണ് ഹ​ര​ജി​യി​ന്മേ​ലു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

പി.​പി. ദി​വ്യ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ.​കെ. വി​ശ്വ​ൻ ആ​ണ് ആ​ദ്യം വാ​ദി​ച്ച​ത്. തു​ട​ർ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ. ​അ​ജി​ത്ത് കു​മാ​റി​ന് പ​റ​യാ​നു​ള്ള​ത് കേ​ട്ടു. അ​തി​നു​ശേ​ഷം കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന മ​രി​ച്ച ന​വീ​ൻ ബാ​ബു​വി​ന്റെ ഭാ​ര്യ മ​ഞ്ജു​ഷ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. ജോ​ൺ എ​സ്. റാ​ൽ​ഫി​ന്റെ​യും വാ​ദം കേ​ട്ടു.

രാ​വി​ലെ 11.20ന് ​തു​ട​ങ്ങി​യ വാ​ദം ഉ​ച്ച ഒ​ന്ന​ര വ​രെ തു​ട​ർ​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ര​ണ്ട​ര​ക്ക് വീ​ണ്ടും കോ​ട​തി കൂ​ടി.

വാ​ദം കേ​ൾ​ക്ക​ൽ പൂ​ർ​ത്തി​യാ​യ​ശേ​ഷം വി​ധി പ​റ​യാ​നാ​യി ഈ ​മാ​സം 29ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴേ​ക്കും സ​മ​യം മൂ​ന്ന​ര​യാ​യി​രു​ന്നു. ജാ​മ്യ​ഹ​ര​ജി​യി​ലു​ള്ള വാ​ദം കേ​ൾ​ക്കാ​ൻ നി​ര​വ​ധി അ​ഭി​ഭാ​ഷ​ക​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സു​കാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു.

കലക്ടർ വിലക്കി, എന്നിട്ടും വന്ന് വ്യക്തിഹത്യ നടത്തി -പ്രോസിക്യൂഷൻ ​

ത​ല​ശ്ശേ​രി: എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ ഒ​ക്ടോ​ബ​ർ 14ന് ​രാ​വി​ലെ ത​ന്നെ എ.​ഡി.​എ​മ്മി​നെ​ക്കു​റി​ച്ച് ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​​നോ​ട് പി.​പി. ദി​വ്യ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. അ​ഴി​മ​തി ആ​രോ​പ​ണം യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് ക​ല​ക്ട​ർ മ​റു​പ​ടി​യും ന​ൽ​കി. എ​ന്നി​ട്ടും ആ​രും ക്ഷ​ണി​ക്കാ​തെ യോ​ഗ​ത്തി​ൽ വ​ന്ന് ന​വീ​നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ.

വി​ഡി​യോ ഗ്രാ​ഫ​റു​മാ​യി വ​ന്ന് എ.​ഡി.​എ​മ്മി​നെ​തി​രെ ദി​വ്യ അ​ഴി​മ​തി ആ​രോ​പി​ച്ച് സം​സാ​രി​ച്ചു. സ്വ​കാ​ര്യ പ​രി​പാ​ടി​യി​ലേ​ക്ക് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക്ഷ​ണി​ക്കാ​ൻ എ​ന്ത് അ​ധി​കാ​ര​മാ​ണ് അ​വ​ർ​ക്കു​ള്ള​ത്. ക​ല​ക്ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് വ​ന്ന​തെ​ന്നാ​ണ് ദി​വ്യ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. വ​ഴി​യെ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. വ്യ​ക്തി​ഹ​ത്യ​യാ​ണ് എ.​ഡി.​എ​മ്മി​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ​പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

പ്ര​സം​ഗം ഭീ​ഷ​ണി സ്വ​ര​ത്തി​ലു​ള്ള​താ​ണ്. ദൃ​ശ്യ​ങ്ങ​ൾ റെ​ക്കോ​ഡ് ചെ​യ്യു​ക മാ​ത്ര​മ​ല്ല, അ​ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​യ​ച്ചു​ന​ൽ​കു​ക​യും ചെ​യ്തു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലേ​ക്ക് ദി​വ്യ​യെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന് ക​ല​ക്ട​റു​ടെ മൊ​ഴി​യു​ണ്ട്. പ്ര​സം​ഗം റെ​ക്കോ​ഡ് ചെ​യ്യാ​ൻ പ​റ​ഞ്ഞ​ത് ആ​സൂ​ത്രി​ത​മാ​ണ്. ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ ദി​വ്യ ചോ​ദി​ച്ച് വാ​ങ്ങി​യ​തും പ്ര​ച​രി​പ്പി​ച്ച​തും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.

റ​വ​ന്യൂ സ്റ്റാ​ഫ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ദി​വ്യ​ക്ക് പ​ങ്കെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​ല​ക്ട​ർ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​ത്. പ​ര​സ്യ​മാ​യ വ്യ​ക്തി​ഹ​ത്യ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ക. എ.​ഡി.​എ​മ്മി​നെ​ക്കു​റി​ച്ച് ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ പ​രാ​തി ന​ൽ​കാ​മാ​യി​രു​ന്നു.

വി​ജി​ല​ൻ​സും പൊ​ലീ​സും അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ അ​തി​നു​ള്ള​താ​ണ്. എ​ല്ലാം ഇ​ങ്ങ​നെ മൈ​ക്ക് കെ​ട്ടി പ​റ​ഞ്ഞാ​ൽ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ എ​ന്തി​നാ​ണ്. ദി​വ്യ പ​രാ​മ​ർ​ശി​ച്ച ഗം​ഗാ​ധ​ര​ന്റെ പ​രാ​തി​യി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ.​ഡി.​എ​മ്മി​ന്റെ മ​ര​ണ​ത്തി​ൽ ദി​വ്യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ൽ നി​ർ​ബ​ന്ധ​മാ​ണ്. കേ​സ​ന്വേ​ഷ​ണ​വു​മാ​യി ദി​വ്യ സ​ഹ​ക​രി​ക്കു​ന്നി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സ്ഥാ​ന​ത്തി​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​വ​ർ. ഇ​ത്ത​ര​മൊ​രു സ്ഥാ​ന​ത്തി​രു​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഇ​ങ്ങ​നെ ആ​രോ​പ​ണ​മു​ന്ന​യി​ച്ചാ​ൽ എ​ന്താ​കും നാ​ട്ടി​ലെ അ​വ​സ്ഥ​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചോ​ദി​ച്ചു.

മൊഴികളിലുറച്ച് കലക്ടർ; ക്ഷണിച്ചിട്ട് പോയെന്ന് ദിവ്യ

ത​ല​ശ്ശേ​രി: എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​​ന് ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ലേ​ക്ക് പി.​പി. ദി​വ്യ​യെ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. ഔ​പ​ചാ​രി​ക​മാ​യോ അ​ല്ലാ​തെ​യോ ക്ഷ​ണി​ച്ചി​ട്ടി​ല്ല. അ​ക്കാ​ര്യം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​മ്പാ​കെ പ​റ​ഞ്ഞ​താ​യും ക​ല​ക്ട​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ലാ​ണ് ക​ല​ക്ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് പോ​യ​തെ​ന്ന വാ​ദം ദി​വ്യ ആ​വ​ർ​ത്തി​ച്ച​ത്. യാ​ത്ര​യ​യ​പ്പ് ദി​വ​സം രാ​വി​ലെ ന​ട​ന്ന പൊ​തു ച​ട​ങ്ങി​ൽ ക​ല​ക്ട​ർ അ​നൗ​പ​ചാ​രി​ക​മാ​യി ക്ഷ​ണി​ച്ചു​വെ​ന്നും ച​ട​ങ്ങ് തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് വ​രു​ന്ന കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ‘ഓ​കെ’ എ​ന്നു ക​ല​ക്ട​ർ മ​റു​പ​ടി ന​ൽ​കി​യെ​ന്നു​മാ​ണ് ദി​വ്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ച​ത്. 

Tags:    
News Summary - kannur adm naveen babu suicide pp divya anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.