ത​ല​ശ്ശേ​രി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്ന്​ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ത​ല​ശ്ശേ​രി​യി​ൽ വീ​ണ്ടും പ​രാ​തി. ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കെ.​എം. വി​പി​ൻ​ദാ​സ് (44), ചോ​മ്പാ​ല ക​ല്ലാ​മ​ല സ്വ​ദേ​ശി പൊ​ന്ന​ൻ​ക​ണ്ടി അ​രു​ൺ​കു​മാ​ർ (54) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ര​ണ്ട് സ്ത്രീ​ക​ൾ സ​മാ​ന പ​രാ​തി​ക​ളു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. നി​ട്ടൂ​രി​ലെ അ​മൃ​ത​ത്തി​ൽ ശ​ര​ണ്യ (37), വ​ട​ക്കു​മ്പാ​ട് സി.​വി. നി​വാ​സി​ൽ വി​ന്ധ്യ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ൽ 406, 420 വ​കു​പ്പു​ക​ളി​ൽ ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

2015 ജൂ​ലൈ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി ശ​രി​പ്പെ​ടു​ത്തി​ത്ത​രാ​മെ​ന്നു​പ​റ​ഞ്ഞ് ഇ​രു​വ​രി​ൽ​നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ത​ട്ടി​പ്പ് കേ​സി​ൽ വി​പി​ൻ​ദാ​സും അ​രു​ൺ കു​മാ​റും ഈ​യി​ടെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. വാ​ർ​ത്ത​യും ഫോ​ട്ടോ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ണ്ടാ​ണ് പ്ര​തി​ക​ളെ യു​വ​തി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ൽ, അ​റ​സ്​​റ്റി​ലാ​യ ഇ​രു​വ​രും ഇ​തി​ന​കം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ​താ​യാ​ണ് സൂ​ച​ന. ത​ല​ശ്ശേ​രി​യി​ൽ നേ​ര​ത്തേ മൂ​ന്ന് പേ​രി​ൽ നി​ന്നാ​യി ഇ​വ​ർ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ വാ​ങ്ങി​യ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ത​ല​ശ്ശേ​രി പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ ഫാ​സ്​​റ്റ്​​ഫു​ഡ് ക​ട ന​ട​ത്തു​ന്ന ഹൃ​ദ്രോ​ഗി​യാ​യ വ്യാ​പാ​രി​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ. പ​ള്ളൂ​രി​ലെ റ​ജു​ൻ ലാ​ലി​ൽ നി​ന്ന് ത​ട്ടി​യ​ത് 25 ല​ക്ഷ​മാ​ണ്. കൂ​ടാ​തെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​ക്കീ​ർ, നി​ഹാ​ദ്, മി​ഥു​ൻ തു​ട​ങ്ങി​യ​വ​രും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി​ക്കാ​യി ല​ക്ഷ​ങ്ങ​ൾ ന​ൽ​കി വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ഏ​താ​നും യു​വ​തി​ക​ളും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ചോ​മ്പാ​ല​യി​ൽ ര​ണ്ടും ത​ല​ശ്ശേ​രി​യി​ൽ അ​ഞ്ചും ത​ട്ടി​പ്പ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത്. ത​ല​ശ്ശേ​രി​യി​ലെ ഒ​രു കേ​സി​ൽ ഇ​രു​വ​രു​ടെ​യും ഭാ​ര്യ​മാ​രും കു​റ്റാ​രോ​പി​ത​രാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.