കണ്ണൂര്‍: ഐ.ജിയുടെ പരാമര്‍ശം അനുചിതമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

കോട്ടയം: കണ്ണൂരിലെ സംഭവവികാസങ്ങളില്‍ ഇടപെടുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന ഐ.ജി ദിനേന്ദ്ര കശ്യപിന്‍െറ പ്രസ്താവന വിവാദത്തിലേക്ക്. ഐ.ജിയുടെ പരാമര്‍ശം അനുചിതമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. ഐ.ജിയുടെ പ്രസ്താവന ഗൗരവമായി കാണണമെന്ന് പൊലീസ് രഹസ്യന്വേഷണ വിഭാഗവും സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കി. ക്രമസമാധാനപാലന ചുമതലയുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഒരിക്കലും ഇത്തരം പരസ്യപ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും സേനയുടെ വിശ്വാസ്യതയെപ്പോലും ഇതു ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.ജിയുടെ പരാമര്‍ശം സര്‍ക്കാറിനെതിരാണെന്നാണ് പൊതുവിലയിരുത്തല്‍. ഭരിക്കുന്ന കക്ഷിയുടെ നേതാക്കളുടെ ഇടപെടലിനെയാകും ഐ.ജി ഉദ്ദേശിച്ചതെന്ന സൂചനകളും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നു. അതുകൊണ്ടുതന്നെ ഈപരാമര്‍ശം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വരും ദിവസങ്ങളില്‍ ഐ.ജിയുടെ പരാമര്‍ശം കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുമെന്ന വിമര്‍ശവും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഉത്തരമേഖല എ.ഡി.ജി.പിയുടെ സാന്നിധ്യവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. കണ്ണൂരിലെ തുടര്‍ച്ചയായ കൊലപാതകങ്ങളില്‍ ഇടപെടാന്‍ പൊലീസിനു പരിമിതിയുണ്ടെന്നും എങ്കിലും അന്വേഷണം നടത്തി കൊലയാളികളെ എത്രയും വേഗം കണ്ടത്തെുമെന്നുമാണ് ഐ.ജി പറഞ്ഞത്. അന്വേഷണത്തില്‍ ഇടപെടാന്‍പോലും പൊലീസിനു കഴിയുന്നില്ളെന്ന അര്‍ഥവും ഐ.ജിയുടെ പരാമര്‍ശത്തിലുണ്ടെന്നും അതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലും ഇത് ഗൗരവമായെടുത്തേക്കാമെന്ന മുന്നറിയിപ്പും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ ക്രമസമാധാനപാലന ചുമതലയുള്ളവരുടെ വീഴ്ചകളും ഇന്‍റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണം. എന്നാല്‍, നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അതിന് കഴിയുന്നില്ളെന്ന സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. കണ്ണൂര്‍ പൊലീസില്‍ സമഗ്ര അഴിച്ചുപണിക്കുള്ള സാധ്യതകളും ആഭ്യന്തര വകുപ്പ് തള്ളില്ളെന്നാണു സൂചന.

 

Tags:    
News Summary - kannur crime statement kannur ig,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.