സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധഭീഷണി ഉയർന്നത്.
മൃഗസ്നേഹികൾ ഉൾപ്പെട്ട വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം അടക്കം ഉൾപ്പെടുത്തി പി.പി. ദിവ്യ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്തിരിക്കയാണ്.
കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നിരുന്നു. തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി പറഞ്ഞു. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന ഹർജിക്കിടെയാണ് പരാമർശം ഉണ്ടായത്.
ഹർജി പരിഗണിക്കുന്നത് ജൂലൈ 12ലേക്ക് മാറ്റിയിരിക്കുകയാണ്. കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾ ജൂലൈ ഏഴിനകം മറുപടി നൽകാൻ കോടതി നിർദേശിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.