കോഴിക്കോട്: ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ക്രൂരതകളെ കുറിച്ച് വിവരിച്ച് എഴുത്തുകാരനും സഞ്ചാരിയുമായ സജി മാർക്കോസ്. കുട്ടികളെ തടങ്കലിൽ വെക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ കുപ്രസിദ്ധരാണ് സയണിസ്റ്റ് ഭരണകൂടമെന്ന് സജി മാർക്കോസ് ഫേസ്ബുക്കിൽ കുറിച്ചു.
കുട്ടികൾക്ക് വേണ്ടി മാത്രം സൈനിക ജുവനൈൽ തടങ്കൽ കേന്ദ്രമുള്ള രാജ്യമാണ് ഇസ്രായേൽ. ഭീകരമായ പീഡനങ്ങളാണ് തടങ്കലിൽ നടക്കുന്നത്. ഇസ്രായേൽ നിയമപ്രകാരം ഒരു യഹൂദ ബാലനെ രാത്രി അറസ്റ്റ് ചെയ്യാനോ അഭിഭാഷകന്‍റെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാനോ സൈനിക കോടതിയിൽ വിചാരണ ചെയ്യാനോ പാടില്ല. എന്നാൽ, ഇതൊന്നും ഫലസ്തീൻ കുട്ടികൾക്ക് ബാധകമല്ല. ഉറങ്ങികിടക്കുന്ന കുട്ടികളെ അർധരാത്രിയാണ് അറസ്റ്റ് ചെയ്യുന്നത്.
എല്ലാ ദിവസവും എല്ലാ മാസവും ഇസ്രായേൽ പട്ടാളക്കാർ ഫലസ്തീനികളെ പിടിച്ചു കൊണ്ട് പോകാറുണ്ട്. അതിൽ ഭൂരിപക്ഷവും ഫലസ്തീനികളുടെ സ്ഥലംകൈയേറുമ്പോൾ ചെറുത്ത് നിൽക്കുന്നവരെയാണ്. ചിലരെ വർഷങ്ങൾ വിചാരണ കൂടാതെ തടവിൽ വെക്കും. അതിൽ സ്ത്രീകളും കുട്ടികളുമുണ്ടാകും. ചിലരെ സൈനിക കോടതി വഴി ശിക്ഷിക്കും.
ഇത് ഒരു പരിധി കഴിയുമ്പോൾ ഇസ്രായേൽ തടങ്കലിൽ കഴിയുന്നവരെ വിട്ടുകിട്ടാൻ ചെയ്യുന്ന ഹമാസ് തന്ത്രമാണ് യഹൂദരെ ബന്ദിയാക്കി സന്ധി സംഭാഷണം നടത്തുന്നത്. ശരിയാണെങ്കിലും തെറ്റാണെങ്കിലും നിരപരാധികളെന്ന് ഹമാസ് കരുതുന്നവരെ വിട്ടുകിട്ടുവാൻ അവർക്ക് മറ്റു വഴികളില്ല. അല്ലാതെ ഇസ്രായേലിനെ ആക്രമിച്ച് തടവിൽ കിടക്കുന്നവരെ മോചിപ്പിക്കാൻ അവർക്ക് കഴിയില്ലല്ലോ എന്നും സജി മാർക്കോസ് എഫ്.ബി. പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ KA Naseer. ന്റെ ഒന്നാം ലിങ്കിലുള്ള പോസ്റ്റിനു ഒരു മറുപടി:
// ഹമാസ് നാല് ബന്ദികളെ വിട്ടയക്കുമ്പോൾ അതിന്റെ നൂറിരരട്ടിയോളം പേരെ ഇസ്രായേൽ വിട്ടയക്കുന്നുണ്ട്.ബന്ദികളാക്ക പ്പെട്ട നിരപരാധികളെയാണ് ഹമാസ് വിട്ടയക്കുന്നതെങ്കിൽ,പല കേസുകളിലായി തടവിലുള്ള അപരാധികളെയാണ് ഇസ്രായേൽ വിട്ടയക്കുന്നത്.//
മറുപടി:
ഇസ്രായേലിന്റെ തടവിൽ കിടക്കുന്ന പാലസ്തീനികളെപ്പറ്റിയും, ഇസ്രായേൽ തടങ്കൽ നിയമങ്ങളെ പറ്റി അറിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം. അത് മനസിലാക്കാൻ ഇസ്രെയേലിന്റെ Administrative detention എന്താണ് എന്ന് ഒന്ന് ഗൂഗിൾ ചെയ്ത നോക്കിയാൽ മതി. (Administrative detention in Israel is a legal mechanism that allows authorities to detain individuals without formal charges or trial.) ഇസ്രയേലിന്റെ Israeli Emergency Powers (Detentions) Law of 1979 പ്രകാരം കുറ്റാരോപണമോ, ട്രയലോ, കുറ്റപത്രമോ ഇലാതെ തടങ്കലിൽ വയ്ക്കുവാനുള്ള അധികാരമാണിത്. ഇപ്പോൾ ഇസ്രായേൽ തടവിലുള്ള പതിനായിരം പേരിൽ Amnesty International ലിന്റെ കണക്കുകൾ പ്രകാരം മൂന്നിൽ ഒന്ന് തടവുകാർ ഒരു കുറ്റവും ആരോപിക്കാക്കപ്പെടാതെ Administrative detention ൽ ആണ്. (ലിങ്ക് ഒന്നാം കമെന്റിൽ )
കൂടാതെകുട്ടികളെ തടങ്കലിൽ വയ്ക്കുകയും പീഡിപ്പിക്കുന്ന കാര്യത്തിൽ കുപ്രസിദ്ധരാനു സയണിസ്റ് ഭരണകൂടം. . കുട്ടികൾക്ക് വേണ്ടി മാത്രം Military Juvenile Detention ഉള്ള ഏക രാജ്യമാണത്. (അറസ്റ്റ് ചെയ്യപ്പെടുമ്പോൾ 15 വയസ്സ് ആയിരുന്നതുകൊണ്ട്, Omar Khadr നെ പാർപ്പിക്കുവാൻ ഒരു സെൽ ഗ്വാണ്ടാനമോ ബേയിൽ അമേരിക്ക പണിതത് ഒഴികെ)
കുട്ടികളുടെ കുറ്റസമ്മതം ഏതാണ്ട് 100 % ആണ് - അത്രയ്ക്കും ഭീകരമായ പീഡനങ്ങളാണ് Military Juvenile Detention Center കളിൽ നടക്കുന്നത് . ഇസ്രായേൽ നിയമരകാരം ഒരു യഹൂദ ബാലനെ, രാത്രി അറസ്റ്റു ചെയ്യാൻ അനുവാദമില്ല, ലോയറിന്റെ സാന്നിദ്ധ്യത്തിലല്ലാതെ ഇന്ററോഗേഷന് ചെയ്യാൻ പാടില്ല, സൈനിക കോടതിയിൽ വിചാരണ ചെയ്യാൻ പാടില്ല .
പക്ഷേ ഇതൊന്നും പാlലസ്തീൻ കുട്ടികൾക്ക് ബാധകമല്ല. ഉറങ്ങിക്കിടക്കുന്ന കുട്ടികളെ രാത്രി രണ്ടുമണിക് അറസ്റ് ചെയ്തുകൊണ്ട് പോകുന്നത് ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ പിടിച്ചുകൊണ്ടുകൊണ്ടുപോകുന്ന രീതി വീഡിയോയിൽ കാണാം
Human Rights Watch ന്റെ റിപ്പോർട്ട് പ്രകാരം ഒരു വര്ഷം ആവറേജ് 500 മുതൽ 700 പാലസ്തീനികളായ കുട്ടികളെ തടവിലാക്കുകയും, അവരെല്ലാം മിലിട്ടറി കോർട്ടിൽ നിർബന്ധിത കുറ്റസമ്മതം നടത്തുകയും Military Juvenile Detention Center ആക്കുകയും ചെയ്യുന്നു.- 2023 ഒക്ടോബർ വരെ 200 പാലസ്തീൻ കുട്ടികളെ വിചാരണയ്ക് വിധേയരാക്കി. (അതായത് ഹമാസ് ആക്രമണം നടത്തിയ ക്ടോബർ 7 മുപ് വരെ മാത്രം)
അതുകൊണ്ട് ഇസ്രായേൽ വിട്ടയക്കുന്നത് കുറ്റവാളികളെയാണ് എന്നത് ഇസ്രേയേൽ പോലും നടത്താത്ത അവകാശവാദമാണ്. ഇസ്രായേൽ തടങ്കലിൽ ഏതാണ്ട് മൂവായിരം ബന്ദികൾ ഉണ്ട് - അവരെ വിട്ട് കിട്ടണം എന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്
// ആളുകളെ കൈമാറുമ്പോഴും മൃതദേഹങ്ങൾ കൈമാറുമ്പോഴും ഹമാസ് കാണിക്കുന്ന "കാട്ടിക്കൂട്ടലുകൾ" ഹമാസിന്റെ ജനിതക സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.//
ഇത്തരം കാര്യങ്ങളിൽ ജനിതക പ്രശ്നമുണ്ട് എന്ന പണ്ട് പറഞ്ഞത് ഹിറ്റ്ലർ ആണ്, നാസിപ്പാർട്ടിയാണ്.
// ഹമാസിനെ ഒരു സ്വാതന്ത്ര്യസമര പ്രസ്ഥാനമായി കണ്ട്,ഹമാസിന്റെ മത വൈകൃതങ്ങളെ ഇങ്ങ് കേരളത്തിലിരുന്ന് ആദർശവൽക്കരിക്കുന്നവർ മനസ്സിലാക്കേണ്ടത് ഹമാസ് നിലനിൽക്കുന്നിടത്തോളം കാലം സോകോൾഡ് പാലസ്തീനികൾക്ക് സമാധാനമോ ജീവിതമോ ഉണ്ടാകില്ല എന്നതാണ്.//
മറുപടി:
ഹമാസ് ഒരു രോഗ ലക്ഷണം ആണ്, രോഗം അതല്ല എന്ന മനസിലാക്കുക എന്ന ഒറ്റവഴിയേയുള്ളൂ. ഹമാസ് ഉണ്ടാകുന്നതിനു മുൻപും, അവിടെ പ്രശ്നങ്ങളും യുദ്ധവും, ഭൂമി കൈയേറ്റവും അതുമൂലം പാലസ്തീൻ അഭയാര്ഥികളും ഉണ്ടായിരുന്നു .
അതാണ് രോഗം.
ചിലർക്ക് ഹമാസ്, ചിലർക്ക് ഒക്റ്റോബര്- 7 , അതിനപ്പുറവും ഇപ്പുറവുമില്ല. മുഴുവൻ ഹമാസിനെയും കൊന്നു തള്ളി യാലും പ്രശ്‍നം തീരില്ല. ഒരു പരിഹാരമുണ്ട്, മുഴുവൻ പാലസ്തീനികളെയും കൊന്നു കളയുക - എന്നിട്ട് മുഴുവൻ ഭൂമിയും കൈക്കലാക്കുക. അതൊരു പരിഹാരമാണ്.
// പാലസ്തീനികൾക്ക് ഒരു രാജ്യം വേണ്ടേ" എന്നൊക്കെ ചോദിച്ച് മെഴുകുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്.ഒന്നല്ല, പലതവണ പാലസ്തീനികൾക്ക് രാജ്യം ലഭിച്ചിരുന്നു എന്ന സത്യം അവർ മറച്ചുപിടിക്കുന്നു."ഔദ്യോഗികമായി" ഇസ്രയേൽ രൂപം കൊണ്ട അന്നും അതിന് മുമ്പും പിമ്പും അവർക്ക് രാജ്യം ലഭിച്ചിരുന്നു.//
മറുപടി:
അവർക്ക് രാജ്യം ലഭിച്ചിരുന്നു, എന്ന പറയുമ്പോൾ ആരോ അവർക്ക് കൊടുത്തു എന്നൊരു ധ്വനിയുണ്ട്. പാലസ്തീനികൾ താമസിച്ചിരുന്ന സ്ഥലം അവര്ക് ആര് കൊടുക്കണം? ആരും കൊടുക്കേണ്ടതില്ല . ആരും അവരെ അഭയാർഥികളായി ഇറക്കി വിടാതിരുന്നാൽ മതി.
പാലസ്തീനികൾക്ക് "ലഭിച്ചു എന്ന പറയുന്ന ചരിത്രം ഒന്ന് നോക്കാം . രാജ്യം വിഭജിക്കുന്നതിനെപ്പറ്റിയുള്ള ആദ്യ നിർദ്ദേശം പീൽ കമ്മീഷൻ (1937) റിപ്പോർട്ടിലാണ്. യഹൂദർക്ക് 20 % ലാൻഡ് ഒരു രാജ്യമായി നൽകി പാലസ്തീനികൾക്ക് 80 % ലാൻഡ് നൽകണം എന്നതായിരുന്നു നിർദ്ദേശം. അത് ആദ്യ ഇസ്രായേൽ പ്രധാന മന്ത്രി ആയിരുന്ന ബെൻഗൂറിയോണ് സമ്മതമായിരുന്നു, പക്ഷെ, പാലസ്തീനികൾക്ക് സമ്മതമല്ലായിരുന്നു.
എന്തായിരുന്നു കാരണം.?
ഇന്ത്യൻ ഭൂവിസ്തൃതിയുടെ വെറും 3.46% സ്ഥലം മാത്രമേ ഖാലിസ്ഥാനികൾ സ്വന്തമായി ഒരു രാജ്യത്തിനു ആവശ്യപ്പെട്ടിട്ടുള്ളൂ - ഇന്ത്യ നൽകിയില്ല. കാരണം ഇന്ത്യ അങ്ങിനെ വിഭജിക്കാനുള്ളതല്ല. അതേസമയംഖാലിസ്ഥാനികൾ എങ്ങു നിന്നും കുടിയേറിയവർ ആയിരുന്നില്ല. എന്നിട്ടും ഇന്ത്യ അതിനെ വിഘടനവാദം ആയിട്ടാണ് കണ്ടത്.
അതെ സമയം അന്ന്പാലസ്തീനിൽ താമസിച്ചിരുന്ന അറബ് -യഹൂദന് വേണ്ടിയായിരുന്നില്ല വിഭജന നിർദേശം. യൂറോപ്പിൽ പ്രശ്നമുണ്ടായിരുന്നതുകൊണ്ട് അവിടെ നിന്നും കുടിയേറിയ അഷ്കനാസി യഹൂദനു വേണ്ടിയായിരുന്നു ആ വിഘടനവാദം. സ്വാഭാവികമായും പാലസ്തീനികൾ അത് സമ്മതിച്ചില്ല.കാരണം അവരുടെ നാടും വിഭജിക്കാനുള്ളതല്ല.
രണ്ടാമത്തെ പാർട്ടീഷൻ പ്ലാൻ UN മുന്നോട്ട് വച്ചതാണ്. അത് ഇതായിരുന്നു.
Jewish State: 56% of the land, despite Jews being about 33% of the population.
Arab State: 43% of the land, despite Arabs making up around 67% of the population.
Jerusalem and Bethlehem: 1% of the land, placed under international administration (Corpus Separatum).
ഒറ്റനോട്ടത്തിൽ തന്നെ അന്യായമായ വിഭജനം. പാലസ്തീനികൾക്ക് സ്വാഭാവികമായും സ്വീകാര്യമായില്ല. എങ്കിലും അന്നവിടം ഭരിച്ചിരുന്ന ബ്രിട്ടനും, യഹൂദരും ഈ പ്ലാനുമായി മുന്നോട്ട് പോയി.
അപ്പോഴാണ് ഇന്നും പരിഹരിഹരിക്കാനാകാത്ത ശരിയായ പ്രശ്‍നം ഉണ്ടാകുന്നത് - അത് മനസിലാക്കാതെ , ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. ലോകത്തിൽ ആര് വിചാരിച്ചാലും തീരുകയുമില്ല. (അന്ന് ഹമാസ് ഇല്ല എന്ന്കൂടി എന്നോർക്കണം).
യഹൂദർക്ക് കിട്ടിയ സ്ഥലത്ത് നിന്നും അറബ് ജനസംഘ്യ കുറയ്ക്കാൻ ഏഴര ലക്ഷം അറബികളെ 1948 ൽ ഇറക്കി വിട്ടു. അവരും അവരുടെ പിന്തലമുറയും അഭയാർത്ഥിക്യാമ്പുകളിൽ ഇന്നും കഴിയുന്നു. ഇത് പണ്ടത്തെ പ്രശ്നമല്ല - ഇന്നത്തെയും പ്രശ്നമാണ്. അവർക്ക് ആഹാരവും വെള്ളവും ചികിത്സയും പാർപ്പിടവും നൽകുന്നത് UNWRA ആണ്. ഇതിനു പരിഹാരമില്ലാത്ത ഈ പ്രശ്നം തീരില്ല.
Right to Return ആണ് അവരുടെ ആവശ്യം.
എങ്ങോട്ട് തിരികെ പോകണം? അവർ ജീവിച്ചിരുന്ന വീട്ടിലേയ്ക്ക് , നാട്ടിലേയ്ക്ക്. അതിപ്പോൾ ഇസ്രായേലിൽ ആണ്.
കൂടാതെ അന്ന് മുതൽ ഇൻക്രിമെന്റൽ ആയി ഇസ്രായേൽ പാലസ്തീൻ ഭൂമി കൈയ്യേറിക്കൊണ്ടിരിക്കുന്നു
ഇതാണു രോഗം - അതിനാണ് ചികിത്സ വേണ്ടത്.
അല്ലാതെ പാലസ്തീൻ എന്നൊരു രാജ്യം ഉണ്ടാവുക മാത്രമയല്ല അവരുടെ ആവശ്യം.
ഇത്തരം സങ്കീർണ്ണമായ ജിയോ-പൊളിറ്റിക്സിനെ മത സെന്റിമെൻസിൽ കൊണ്ടുപോയിക്കെട്ടി ഉസ്‌ലാമോഫോബിക് ആയവർ പറയുന്നതുപോലെ കുറെ പാലസ്തീനികളെ കൊന്നൊടുക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഹമാസ് ഇല്ലാതെ ആയാൽ അതിലും കണിശക്കാരാകും ഉയര്ത്ത് എഴുന്നേൽക്കുന്നത്. അവസാനത്തെ പാലസ്തീനി ജീവിച്ചിരിക്കുന്ന വരെ ഈ പ്രശ്നം തീരില്ല. അതുകൊണ്ട് രോഗ ലക്ഷണത്തെ ചികിത്സിക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല -
രോഗം പരിഹരിഹരിക്കണം.
വൻതോതിൽ കൊന്നൊടുക്കിയിട്ടും ഒരു വര്ഷം കൊണ്ട് അൻപതിനായിരം പേരെ കൊല്ലാനെ ഇസ്രായേലിനു കഴിഞ്ഞിട്ടുളൂ- ഇനിയുമുണ്ട് 21 -23 ലക്ഷം പാലസ്തീനികൾ ഗസ്സയിൽ മാത്രം. ഇപ്പോഴത്തെ വംശഹത്യ നിരക്ക് വച്ച് നോക്കിയാൽ ഗസ്സയിലുള്ളവരെ കൊന്നു തള്ളാൻ മാത്രം ഇനിയും നാല്പത് വര്ഷം വണ്ടിവരും. നടക്കുന്ന കാര്യമാണോ?
// ഏറ്റവും ഒടുവിൽ 2005 നു ശേഷം ഗാസ സമ്പൂർണ്ണമായും ഹമാസിന് കീഴിലായിരുന്നു..//
ഇപ്പറഞ്ഞതിൽപ്പരം മണ്ടത്തരം മറ്റൊന്നുമില്ല. നമ്മുടെ ഒരു പഞ്ചായത്തിനുള്ള അധികാരം പോലും അവർക്കില്ല. സ്‌കൂളുകൾ, ആശുപത്രികൾ , ക്രമസമാധാനം - തുടങ്ങിയ ചുരുക്കം കാര്യങ്ങൾ മാത്രമാണ് ഹമാസ് ചെയ്യുന്നത്. (ഉദാഹരണമായി പറഞ്ഞാൽ - നമ്മുടെ യൂണിയൻ ലിസ്റ്റിലും, കൺകറൻറ് ലിസ്റ്റിലും പെടുന്ന കാര്യങ്ങൾ ഇസ്രയേലിന്റെ കൈകളിൽ ഭദ്രമാണ്- സ്റ്റേറ്റ് ലിസ്റ്റിലുള്ള കുറച്ചുകാര്യങ്ങൾ മാത്രം പാലസ്തീൻ സർക്കാരിന്റെ പരിധിയിലുണ്ട് - ഇത് സാങ്കേതികമായത് ഒരു ഉദാഹരണം മാത്രം) . ശരിക്കും പറഞ്ഞാൽ ഗസ്സ സമ്പൂർണമായി ഇസ്രയേലിന്റെ നിയന്ത്രത്തിൽ തന്നെയായിരുന്നു.
// എന്നിട്ടും അവർ രാജ്യം പണിയുകയായിരുന്നില്ല,മറ്റൊരു രാജ്യത്തിന് പണികൊടുക്കാൻ വേണ്ടി മാത്രം ജീവിച്ച് മരിക്കുകയായിരുന്നു എന്നതാണ് സത്യം.//
അവരവിടെ ജീവിക്കുകയല്ല, ജീവിക്കാതെ മരിക്കുക തന്നെയാണ്- യുദ്ധകാലത്തും സമാധാന കാലത്തും.
// "സ്വന്തമായൊരു രാജ്യം" എന്നത് ഹമാസോളികൾ ലോകത്തിന് മുന്നിൽ വയ്ക്കുന്ന ഒരു "തക്കിയ" മാത്രമാണ്.//
സ്വന്തമായി ഒരു രാജ്യം എന്നത് പാലസ്തീനികളുടെ ആവശ്യം ആയിരുന്നില്ല, അറബ് യഹൂദന്റെയും ആവശ്യമായിരുന്നില്ല. -യൂറോപ്പിൽ പീഡനം ഏറ്റ സയണിസ്റ്റുകളുടെ ആവശ്യമായിരുന്നു. ഒരു ആധുനിക നേഷൻ സ്റ്റേറ്റ് എന്ന നിലയിൽ ആയിരുന്നില്ലെങ്കിലും, പാലസ്തീനികൾക്ക് എന്നും അത് ഉണ്ടായിരുന്നു.
അവസാനമായി ഹമാസ് എന്തിനാണ് ബന്ധികളായി യഹൂദരെ പിടിച്ചു കൊണ്ട് പോയത്?
ഉത്തരം :
അതിനു ഒരു ചരിത്രമുണ്ട്. എല്ലാ ദിവസവും എല്ലാ മാസവും ഇസ്രായേൽ പട്ടാളക്കാർ പാലസ്തീനികളെ പിടിച്ചു കൊണ്ട് പോകാറുണ്ട്. അതിൽ ഭൂരിപക്ഷവും പാൽസ്തീനികളുടെ സ്ഥലം കൈയ്യെറുമ്പോൾ ചെറുത്ത് നിൽക്കുന്നവരെയാണ് ചിലരെ വർഷങ്ങൾ വിചാരണ കൂടാതെ തടവിൽ വയ്ക്കും, അതിൽ സ്ത്രീകളും കുട്ടികളുമുണ്ടാകും. ചിലരെ മിലിട്ടറി കോടതി വഴി ശിക്ഷിക്കും. ഇത് ഒരു പരിധി കഴിയുമ്പോൾ ഇസ്രായേൽ തടങ്കലിൽ കഴിയുന്നവരെ വിട്ടുകിട്ടുവാൻ ചെയ്യുന്ന ഹമാസ് തന്ത്രം ആണ് യഹൂദരെ ബന്തിയാക്കി നേഗോഷ്യെ റ്റ് ചെയ്യുന്നത്. - ശരിയാണെങ്കിലും തെറ്റാണെങ്കിലും നിരപരാധികളെന്ന് ഹമാസ് കരുതുന്നവരെ വിട്ടു കിട്ടുവാൻ അവർക്ക് മറ്റു വഴികളില്ല.- അല്ലാതെ ഇസ്രായേലിനെ ആക്രമിച്ച് തടവിൽ കിടക്കുന്നവരെ മോചിപ്പിക്കാൻ അവർക്ക് കഴിയില്ലല്ലോ.
2006 ൽ Gilad Shalit എന്ന ഇസ്രായേൽ പട്ടാളക്കാരനെ ഹമാസ്ബന്ധിയാക്കിയിട്ട് തിരികെ നൽകിയത് 2011 ൽ ആണ്
പകരമായി 1,027തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു.
പാലസ്തീനികൾക്ക് ഇസ്രായേൽ കസ്റ്റഡിയിൽ ഉള്ള അവരുടെ ബന്തി കളെ വിട്ടുകിട്ടാൻ മറ്റു വഴികൾ ഇല്ല. അവർ അത് തുടരുന്നു - ചിലർക്ക് അത് ന്യായമല്ലെന്ന് തോന്നാം - അവരെയും കുറ്റം പറയുന്നില്ല. കാരണം, ഐഡിയൽ ആയ പ്രശ്നപരിഹാരം ആണ് എല്ലാവർക്കും താല്പര്യം,
അത്തരം ഒരു സാഹചര്യം നില നിൽക്കുന്നില്ലല്ലോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.