നിഹാലിന്‍റെ മരണം: പിതാവ് സമരപ്പന്തലിൽ; മകന്‍റെ അവസ്ഥ ഇനിയൊരാൾക്കും ഉണ്ടാകരുത്...

കണ്ണൂർ: മുഴുപ്പിലങ്ങാടിയിൽ തെരുവുനായുടെ ആക്രമണത്തിൽ ദാരുണമായി മരിച്ച 11കാരൻ നിഹാലിന്‍റെ പിതാവ് എ.ടി. നൗഷാദ് കലക്ടറേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി. മകന്‍റെ അവസ്ഥ ഇനിയൊരാൾക്കും സംഭവിക്കരുതെന്നും തെരുവുനായ്ക്കളിൽ നിന്ന് നാടിനെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നൗഷാദ് പ്ലക്കാർഡുമായി പന്തലിൽ നിലയുറപ്പിച്ചത്.

നിഹാലിന്റെ നിര്യാണത്തിൽ പ്രതിഷേധിച്ച് ഡിസ്ട്രിക്ട് പരിവാർ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ റാലിയും ധർണയും സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകൻ വിജയകുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി അവകാശ നിയമം പൂർണ്ണ തോതിൽ നടപ്പാക്കുക, നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ഭിന്നശേഷി വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കുക, തെരുവ് പട്ടികളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുക, പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി സൗഹൃദ വലയം രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ല പ്രസിഡന്റ് പി. മുരളീധരൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Kannur dog attack death: Nihal’s father participated in strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.