കണ്ണൂർ: കനത്തമഴയിൽ കണ്ണൂർ ജില്ലയുടെ പത്തോളം മലയോര ഗ്രാമങ്ങൾ പ്രകൃതിദുരന്ത ഭീഷണിയിലായി. ചീങ്കണ്ണിപ്പുഴയും ബാവലിപ്പുഴയും കവിഞ്ഞൊഴുകി നിരവധി കർഷകരുടെ കൃഷിയിടങ്ങൾ വെള്ളത്തിലായി. പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇരിട്ടി താലൂക്കിൽ വ്യാഴാഴ്ച അവധി നൽകി.
അടക്കാത്തോട് മുട്ടുമാറ്റിയിൽ പുനർനിർമിച്ച ആനമതിൽ വീണ്ടും തകർന്നു. കൊട്ടിയൂർ-പാൽചുരത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കാര്യങ്കോട് പുഴ കവിഞ്ഞ് രാജഗിരിക്കടുത്ത ഇടക്കോളനി ഒറ്റപ്പെട്ടു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജില്ലയില്‍ ആഗസ്റ്റ് 11വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.