കണ്ണൂർ: ജില്ലയിലെ ഹോട്ട്സ്പോട്ടുകളിൽ റേഷൻ വിതരണത്തിന് അധ്യാപകർക്ക് ചുമതല നൽകി. ഇനി അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഹോം ഡെലിവറി, റേഷൻ കിറ്റ് വിതരണം തുടങ്ങിയവ നടക്കുക. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് അധ്യാപകരെ ഉപയോഗിക്കുന്നതിെൻറ ഭാഗമായാണ് കണ്ണൂർ കലക്ടർ ടി.വി. സുഭാഷ് ഉത്തരവിറക്കിയത്.
ഹോട്ട്സ്പോട്ട് മേഖലകളിലെ അധ്യാപകരെയാണ് പ്രദേശത്തെ േറഷൻ കടകളിൽ ഉൗഴമിട്ട് നിയോഗിക്കുക. വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും ജില്ല സപ്ലൈ ഓഫിസർക്കും അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ഇതിനുള്ള ഉത്തരവ് നൽകി.
വിദ്യാഭ്യാസ ഉപ ഡയറക്ടർ മേയ് അഞ്ചു മുതൽ അതത് പ്രദേശത്തെ അധ്യാപകരെ നിയമിക്കണം. എ.ഇ.ഒമാർ വഴി അധ്യാപകരുടെ വിവരങ്ങൾ കൈമാറണമെന്ന നിർദേശം നൽകിയതായും നടപടി തുടങ്ങിയതായും ഉപ ഡയറക്ടർ-ഇൻ ചാർജ് സനകൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഗൂഗ്ൾ സ്പ്രെഡ്ഷീറ്റ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അറുനൂറോളം എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകർക്കാണ് ചുമതല. മൂന്നുപേർ വെച്ച് റൊട്ടേഷൻ വ്യവസ്ഥയിലാണ് സേവനം റേഷൻ കടകളിൽ ഉറപ്പാക്കുക. ജില്ലയിലെ 23 ഹോട്ട്സ്പോട്ടുകളിൽ നൂറോളം റേഷൻ കടകളാണുള്ളത്.
റേഷനും കിറ്റ് വിതരണവും വാർഡ് അംഗം, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ചുമതലപ്പെടുത്തി നടത്തണം. ഇവർ ഗുണഭോക്താക്കളുടെ വീടുകളിൽ സാധനം എത്തിക്കണം.
നിലവിൽ കാസർകോട്, വയനാട് ജില്ലകളിൽ അതിർത്തികളിലെ പരിശോധന ചുമതലയും അധ്യാപകർക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.