കണ്ണൂർ വി.സി നിയമനം മന്ത്രി ബിന്ദുവിനെതിരായ പരാതി ഇന്ന് ലോകായുക്തയിൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​ന​ത്തി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഗ​വ​ർ​ണ​ക്ക് ശി​പാ​ർ​ശ​ക്ക​ത്ത് ന​ൽ​കി​യ ന​ട​പ​ടി അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണെ​ന്ന് കാ​ണി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ലോ​കാ​യു​ക്ത​യി​ൽ ഫ​യ​ൽ ചെ​യ്ത പ​രാ​തി​യി​ൽ ലോ​കാ​യു​ക്ത ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫും ഉ​പ​ലോ​കാ​യു​ക്ത ജ​സ്റ്റി​സ് ഹാ​റൂ​ൺ ആ​ർ. റ​ഷീ​ദും ചൊ​വ്വാ​ഴ്ച തു​ട​ർ​വാ​ദം കേ​ൾ​ക്കും. ഓ​ൺ​ലൈ​നാ​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ലോ​കാ​യു​ക്ത നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സ് ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​തി​യി​ലെ തു​ട​ർ​വാ​ദം. ക​ഴി​ഞ്ഞ​മാ​സം കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ക​ണ്ണൂ​ർ വി.​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​റി​ന്‍റെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി.​സി നി​യ​മ​ന​ത്തി​ന് രൂ​പ​വ​ത്​​ക​രി​ച്ച സെ​ർ​ച്ച് ക​മ്മി​റ്റി റ​ദ്ദാ​ക്കി, ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം പു​ന​ർ​നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്നാ​ണ് ഹ​ര​ജി​യി​​ലെ വാ​ദം. എ​ന്നാ​ൽ മ​ന്ത്രി എ​ന്ന നി​ല​യി​ലും പ്രോ ​ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ലും ഗ​വ​ർ​ണ​ർ​ക്ക് മു​ന്നി​ൽ ഒ​രു നി​ർ​ദേ​ശം ​െവ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

വാ​ദം പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​യി​രി​ക്കും പ​രാ​തി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ലോ​കാ​യു​ക്ത തീ​രു​മാ​ന​മെ​ടു​ക്കു​ക. സ​ർ​ക്കാ​റി​നും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും വേ​ണ്ടി സ്​​റ്റേ​റ്റ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ടി.​എ. ഷാ​ജി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക്​ വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജോ​ർ​ജ് പൂ​ന്തോ​ട്ട​വു​മാ​ണ് ഹാ​ജ​രാ​വു​ന്ന​ത്.

Tags:    
News Summary - Kannur VC appointed: The complaint against Minister Bindu is in the Lokayukta today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.