kannur university

കണ്ണൂർ വി.സി നിയമനം: അപ്പീൽ ഹരജി എട്ടിന്​ പരിഗണിക്കും

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച്​ ഫെബ്രുവരി എട്ടിന്​ പരിഗണിക്കാൻ മാറ്റി.

പുനർനിയമനം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കാട്ടി സിംഗിൾ ബെഞ്ചിനെ സമീപിച്ച സർവകലാശാല സെനറ്റ്​ അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

വി.സിയുടെ നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും ആദ്യനിയമനത്തിനുള്ള നടപടിക്രമങ്ങൾ പുനർനിയമനത്തിൽ പാലിക്കേണ്ടതില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ വിലയിരുത്തൽ.

Tags:    
News Summary - Kannur VC appointment: Appeal petition will be considered for eight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.