പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ചികിത്സാകേന്ദ്രമാവുന്നു. വ്യാഴാഴ്ച മുതൽ ഗുരുതരമല്ലാത്ത കോവിഡ് പോസിറ്റിവ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. നാഷനൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ചാണ് ചികിത്സ സൗകര്യം ഒരുക്കുന്നത്.
24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാകും. നേരത്തേതന്നെ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കും ആശുപത്രിയിലെ സ്റ്റാഫിനും പരിശീലനം നൽകിയിരുന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരുടെ നേതൃത്വത്തിലായിരിക്കും പരിശോധന ഉൾപ്പെടെ കാര്യങ്ങൾ.
രോഗികൾക്ക് ആവശ്യമായ ഭക്ഷണം മെഡിക്കൽ കോളജിലെ സമൂഹ അടുക്കളയിൽനിന്ന് എത്തിക്കും.
ആദ്യഘട്ടത്തിൽ ആയുർവേദ കോളജിലെ പേവാർഡ് ഉൾപ്പെടെ സൗകര്യങ്ങളായിരിക്കും പ്രയോജനപ്പെടുത്തുക. പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെയും, ഗുരുതരമല്ലാത്ത രോഗികളെയുമാണ് ആദ്യഘട്ടത്തിൽ ഇവിടെ പ്രവേശിപ്പിക്കുക.
ആവശ്യമായി വരുന്ന പക്ഷം മറ്റ് വാർഡുകളും പ്രയോജനപ്പെടുത്തും. കോവിഡ്-19െൻറ തുടക്കത്തിൽ ആയുർവേദ കോളജ് വാർഡുകൾ കോവിഡ് ചികിത്സക്കായി സജ്ജമാക്കിയിരുന്നു.
കിടത്തി ചികിത്സ ഒഴിവാക്കുകയും രോഗികളെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഇത് ഏറ്റെടുക്കേണ്ടി വന്നില്ല. തുടർന്ന് ആയുർവേദ ചികിത്സ പുനരാരംഭിക്കാൻ തീരുമാനിച്ചു.
ഇതിനിടയിലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടിയതും വീണ്ടും ആയുർവേദ കോളജ് കോവിഡ് രോഗികൾക്കായി മാറ്റിയതും.
ആയുർവേദ കോളജ് കോവിഡ് ആശുപത്രിയാക്കുന്നത് ഒരു വിഭാഗത്തിെൻറ എതിർപ്പിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.