കോഴിക്കോട്: ഇസ്ലാമിനു വേണ്ടി തെരുവിലിറങ്ങാൻ സമുദായത്തിലെ ആരും ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ കാമ്പയിൻ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുെട ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ ഉന്മൂലനം ചെയ്യാനും ഒരു സംഘടനയെയും ഏൽപ്പിച്ചിട്ടില്ല. ഹിന്ദു സമൂഹത്തിലുമുണ്ട് ഇത്തരം സംഘടനകൾ. ഒന്നും അനുവദിച്ചു കൂട. മതത്തിെൻറ പേരുപയോഗിച്ച് മുസ്ലീംകൾ നേരിടുന്ന പ്രശ്നങ്ങളെ വൈകാരികമായി അവതരിപ്പിച്ച് കേരളത്തിൽ നിലനിൽക്കുന്ന സമാധാനവും സൗഹൃദവും തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം.
ഏത് 'ഫ്രണ്ട്' ആയാലും ഭീകര പ്രവർത്തനത്തിന് ഖുർആനും ഹദീസും പ്രചോദനം നൽകുന്നില്ല. ഖുർആൻ പ്രചരിപ്പിച്ചത് മത സൗഹാർദ്ദം ആണ്. ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് ഇസ്ലാമിെൻറ പേരിലുള്ള പല പ്രശ്നങ്ങൾക്കും കാരണം. ഒരു പ്രേത്യക സംഘടനയുെട പേര് പറയുന്നില്ല. പല സംഘടനകളും ഇത്തരം പ്രവർത്തനങ്ങളാണ് നടത്തുന്നത്. സംഘടനകളെ നിരോധിക്കണമെന്ന് പറയാൻ തങ്ങൾ ആളല്ലെന്നും അത് സർക്കാറിെൻറ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന നടപടി ആരംഭിച്ചത് സലഫികളാണ്. ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന എല്ലാവരോടും ആവശ്യമെങ്കിൽ തുറന്ന സംവാദത്തിന് തയാറാണ്.
എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. അതിന് നേതൃത്വം കൊടുത്തവർ വിചാരണ ചെയ്യപ്പെടണം. അകാരണമായി ഒരു മനുഷ്യനെയും വേദനിപ്പിക്കരുതെന്ന ഇസ്ലാമിെൻറ കാഴ്ച്ചപ്പാടിനെയാണ് ചില തീവ്ര ശക്തികൾ ചോദ്യം ചെയ്യുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാമ്പയിൻ സംഘടിപ്പിക്കും. എസ്.വൈ.എസിെൻറ ആഭിമുഖ്യത്തിലാണ് കാമ്പയിൻ നടക്കുക. ആൾക്കൂട്ട കൊലപാതകങ്ങളും ഇവിെട നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന ഇൗ സന്ദർഭത്തിൽ രാജ്യത്തെ മതേതര ചേരികളുടെ കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. വാർത്ത സമ്മേളനത്തിൽ കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറി എൻ.അലി അബ്ദുല്ല, എസ്.ൈവ.എസ് സെക്രട്ടറി എസ്. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.