ഗുരുവായൂര്‍: പെണ്‍കരുത്തിന്റെ പ്രതീകമായി സൈക്കിളില്‍ കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ സഞ്ചരിക്കുന്ന എന്‍.സി.സി വനിത കേഡറ്റുകള്‍ക്ക് ഗുരുവായൂരില്‍ സ്വീകരണം നല്കി. എന്‍.സി.സിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖിലേന്ത്യ മെഗാ സൈക്ലത്തോണിനാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നല്‍കിയത്. ഗുജറാത്തില്‍ നിന്നുള്ള 14 വനിത കേഡറ്റുകളാണ് 3232 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലത്തോണില്‍ പങ്കെടുക്കുന്നത്. ഗുരുവായൂർ നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ് സ്വീകരണം ഉദ്ഘാടനം ചെയ്തു. ബറ്റാലിയന് ഒഫീഷിയേറ്റിങ് കമാന്‍ഡിങ് ഓഫിസര്‍ ലെഫ്റ്റ്നന്റ് കേണല്‍ വി.വി. പ്രകാശ്, ബ്രിഗേഡിയര്‍ എന്‍.എസ്. ചരഗ്, റിധി നായക്, ആര്.എം. രാജേഷ്, ക്യാപ്റ്റന്‍ രാജേഷ് മാധവന്, ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍ സി.ആര്. പ്രസന്ന, റിനു എന്നിവര്‍ സംസാരിച്ചു. ഈ മാസം എട്ടിന് കന്യാകുമാരിയില്‍നിന്നാണ് യാത്ര ആരംഭിച്ചത്. ജനുവരി 28ന് ന്യൂഡല്‍ഹിയിലാണ് സമാപനം. ഏകദേശം 100 കിലോമീറ്ററാണ് ഒരു ദിവസം സംഘം സൈക്കിളില്‍ സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.