കാപ്പന്‍റെ നീക്കം ഏകപക്ഷീയം, മുന്നണി മാറ്റത്തിൽ പുനരാലോചന വേണം -ശശീന്ദ്രൻ

കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മുന്നണി വിടാനൊരുങ്ങുന്ന എൻ.സി.പി നേതാവും എം.എൽ.എയുമായ മാണി സി. കാപ്പന്‍റെ നീക്കം ഏകപക്ഷീയമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് ശശീന്ദ്രൻ എൻ.സി.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല. കാപ്പന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മുന്നണി മാറ്റത്തെ കുറിച്ച് യാതൊരു ചർച്ച‍യും നടത്തിയിട്ടില്ലെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.


അതേസമയം, ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്നും മുന്നണി വിടുന്ന കാര്യം പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നുമാണ് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞത്. എൻ.സി.പി കേന്ദ്ര നേതൃത്വം ശശീന്ദ്രനൊപ്പം നിൽക്കുമോ മാണി സി. കാപ്പനൊപ്പം നിൽക്കുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. 

മാണി സി. കാപ്പനൊപ്പം എന്‍.സി.പി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി. കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് ഉച്ചക്ക് കൂടിക്കാഴ്ച നടത്തും.

Tags:    
News Summary - Kappan's move is unilateral - Shashindran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.