????????? ??. ????? ??????????

കാപ്പില്‍ വി. ഉമര്‍ മുസ്​ലിയാര്‍ നിര്യാതനായി

മലപ്പുറം: പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി. ഉമര്‍ മുസ്​‌ലിയാര്‍ (80) നിര്യാതനായി. ദീര്‍ഘകാലം മുദരിസായി സേവനമനുഷ്​ഠിച്ച ഇദ്ദേഹം പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്നു.

കാപ്പ്, കരുവാരകുണ്ട്, പയ്യനാട്, ചാലിയം എന്നിവിടങ്ങളിലെ ദര്‍സ് പഠനശേഷം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തില്‍നിന്ന് ബാഖവി ബിരുദം നേടി. ചെമ്പ്രശ്ശേരി, എ.ആര്‍ നഗര്‍, കോടങ്ങാട്, ദേശമംഗലം, പൊടിയാട്, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്, വാണിയംകുളം മാനു മുസ്​ലിയാര്‍ ഇസ്​ലാമിക് കോംപ്ലക്​സ് എന്നിവിടങ്ങളിൽ സേവനം ചെയ്്തു. പെരിന്തല്‍മണ്ണ താലൂക്ക് ജംഇയ്യതുല്‍ ഉലമ ട്രഷററുമായിരുന്നു. മലപ്പുറം, പാലക്കാട് ജില്ല മുശാവറ അംഗമായിരുന്നു. 

കുഞ്ഞിമുഹമ്മദ് ഹാജി-ഫാത്തിമ ദമ്പതികളുടെ മകനായി 1937 ജൂ​െലെ നാലിനാണ് ജനനം. ഭാര്യ: ഫാത്തിമ. മക്കള്‍: ഖദീജ (മണ്ണാര്‍മല), അബൂബക്കര്‍ സിദ്ദീഖ് ഫൈസി, മൈമൂന (മോളൂര്‍), മുഹമ്മദ് ഹുദവി. മരുമക്കള്‍: ഹംസ ഫൈസി (മണ്ണാര്‍മല), ഹംസ അന്‍വരി (മോളൂര്‍), നജ്മ, ആരിഫ. ഖബറടക്കം ചൊവ്വാഴ്​ച ഉച്ചക്ക്​ 12ന് കാപ്പില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Tags:    
News Summary - kappil v muhammed musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.