ന്യൂഡൽഹി: ഏറെനാൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിൽ കരിപ്പൂരിൽ കോഡ് ഇ ഗണത്തിൽപെടുന്ന വലിയ വിമാനങ്ങളിറക്കാനുള്ള ഉത്തരവിൽ ഡി.ജി.സി.എ വ്യാഴാഴ്ച ഒപ്പിട്ടതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ ഒന്നിനകം വിദേശ സർവിസ് തുടങ്ങാവുന്ന തരത്തിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അബൂദബി, ദോഹ, ദമ്മാം എന്നിവിടങ്ങളിേലക്ക് സർവിസ് നടത്താൻ സ്വകാര്യ ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. അടുത്ത വർഷം ഹജ്ജ് എംബാർക്കേഷൻ പോയൻറ് കോഴിക്കോേട്ടക്ക് മാറ്റുമെന്നും കേരളത്തിൽ കടൽവിമാന സർവിസ് തുടങ്ങാൻ മന്ത്രാലയം മാനദണ്ഡങ്ങളിറക്കിയെന്നും മന്ത്രി പറഞ്ഞു.
കരിപ്പൂരിൽനിന്ന് കോഡ് ഇ വിഭാഗത്തിൽപ്പെട്ട എയർബസ് 330-300, 777 ഇ.ആർ എന്നീ ഇനം വിമാനങ്ങളിൽ സൗദി അറേബ്യയിലെ ജിദ്ദയിലേക്കും റിയാദിലേക്കും സർവിസ് നടത്താൻ സൗദി എയർലൈൻസിനാണ് അനുമതി നൽകിയതെന്ന് സുരേഷ് പ്രഭു കേന്ദ്ര മന്ത്രിമാരായ ജയന്ത് സിൻഹ അൽേഫാൺസ് കണ്ണന്താനം എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഡി.ജി.സി.എയുടെയും എയർപോർട്ട് അതോറിറ്റിയുടെയും അനുമതി പൂർത്തിയായ സ്ഥിതിക്ക് സർവിസ് തുടങ്ങുന്ന തീയതി സൗദി എയർലൈൻസാണ് അറിയിക്കുക. എയർ ഇന്ത്യ കരിപ്പൂരിൽ നിർത്തിവെച്ച് മറ്റു വിമാനത്താവളങ്ങളിലേക്ക് മാറ്റിയ സൗദി സർവിസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം അവരുടെ ഭാഗത്തുനിന്നാണ് ഉണ്ടാേകണ്ടതെന്ന് മന്ത്രി ചോദ്യത്തിന് മറുപടി നൽകി.
വലിയ വിമാനങ്ങളിറക്കാൻ കഴിയുന്നതിനാൽ അടുത്ത വർഷം കോഴിക്കോട്ട് ഹജ്ജ് എംബാർക്കേഷൻ പോയൻറ് ആക്കുമെന്നും ജയന്ത് സിൻഹ പറഞ്ഞു. 125 കോടി രൂപ ചെലവിൽ കരിപ്പൂരിൽ നിർമിക്കുന്ന പുതിയ ആഗമന ടെർമിനൽ ഒക്ടോബറിൽ പ്രവർത്തന സജ്ജമാകുമെന്നും അതോടെ ഒരു വർഷം 35 ലക്ഷം യാത്രക്കാർ വന്നിരുന്ന കരിപ്പൂരിൽ 50 ലക്ഷമായി അതുയരുമെന്നും ജയന്ത് സിൻഹ പറഞ്ഞു. രാജ്യത്ത് ആദ്യമായി അന്താരാഷ്ട്ര സർവിസുകളോടെ ഒരു പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് കണ്ണൂരിലായിരിക്കുമെന്ന് സുരേഷ് പ്രഭു പറഞ്ഞു. കണ്ണൂരിൽനിന്ന് അബൂദബിയിലേക്ക് ജെറ്റ് എയർവേസിനും ദോഹയിലേക്ക് ഇൻഡിഗോക്കും ദമ്മാമിലേക്ക് ഗോ എയറിനുമാണ് വിദേശ സർവിസ് നടത്താൻ അനുമതി നൽകിയത്.
വിമാനത്താവളം പ്രവർത്തനക്ഷമമാക്കിയാൽ ഒക്ടോബർ ഒന്നിന് ഇൗ സർവിസുകൾ തുടങ്ങാൻ കഴിയും. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിെൻറ ഏറ്റവും വലിയ പങ്ക് മലയാളികൾക്കാണെന്നും കേരളത്തിലെ വിമാനത്താവളങ്ങളാണ് അതിൽ വലിയ പങ്കു വഹിക്കുന്നതെന്നും ആ പരിഗണനയാണ് കോഴിക്കോടിനും കണ്ണൂരിനും നൽകിയതെന്നും മന്ത്രി പറഞ്ഞു. റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ക്കായി 2015 ഫെബ്രുവരി നാലിന് കേവലം ആറ് മാസത്തേക്ക് നിര്‍ത്തിവെച്ച കരിപ്പൂരിലെ വലിയ വിമാനങ്ങളുടെ സര്‍വിസ് പറഞ്ഞ പണിയും നാനാവിധ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷവും പുനരാരംഭിക്കാതിരിക്കുകയായിരുന്നു. തുടർന്ന് ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ജനുവരി 19ന് നീക്കിയ ഫയല്‍ ആറു മാസമായിട്ടും തുടര്‍നടപടിയില്ലാതെ കിടന്നു. ജനകീയ സമ്മർദത്തെ തുടർന്നാണ് ഒടുവിൽ ഫയൽ നീങ്ങുന്നത്.
എന്നാൽ, യാത്രക്കാരുടെ ആവശ്യത്തോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾകൂടി പാലിക്കണമെന്ന കർശനമായ നിഷ്കർഷ െകാണ്ടാണ് കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളിറക്കാൻ കാത്തിരിക്കേണ്ടി വന്നതെന്ന് മന്ത്രി ന്യായീകരിച്ചു. ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിേയഷൻസ് അടക്കമുള്ള വ്യേമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം എൻ.ഡി.എ എം.പിമാരായ വി. മുരളീധരനും റിച്ചാർഡ് ഹേയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.