ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിൽ കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനങ്ങൾ ഇറക്കാനുള്ള തടസ്സം നീങ്ങിയെന്നും അതിെൻറ ഫയൽ മുന്നോട്ടുനീങ്ങിയിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കരിപ്പൂരിൽ വലിയ വിമാനമിറക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമരരംഗത്തുള്ള മലബാർ ഡവലപ്മെൻറ് ഫോറം (എം.ഡി.എഫ്) പ്രതിനിധികൾ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻസിെൻറയും എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയുടെയും ഉന്നത ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയെ ഇക്കാര്യമറിയിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 4.30ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിെൻറ ഒൗദ്യോഗിക വസതിയിൽ രാജ്യസഭാംഗവും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറുമായ വി. മുരളീധരെൻറ സാന്നിധ്യത്തിലായിരുന്നു മലബാർ ഡവലപ്മെൻറ് ഫോറം പ്രതിനിധികളായ കെ.എം. ബഷീര്‍, ജനറൽ സെക്രട്ടറി സൈഫുദ്ദീന്, രക്ഷാധികാരി ഹസൻ തിക്കോടി, ഡൽഹി ഘടകം പ്രസിഡൻറ് അബ്ദുല്ല കാവുങ്ങല്‍, സുൽഫിക്കർ അഹ്മദ്(ദുബൈ) എന്നിവര്‍ കൂടിക്കാഴ്ച നടത്തിയത്. എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരും പെങ്കടുത്തു. കരിപ്പൂരിൽ അറ്റകുറ്റപ്പണിക്കുശേഷം വലിയ വിമാനമിറക്കിയില്ലെന്ന് സംഘം മന്ത്രിയെ ധരിപ്പിച്ചപ്പോൾ അതിനുള്ള തടസ്സമെന്താണെന്ന് മന്ത്രി ആരാഞ്ഞു. അപ്പോഴാണ് തടസ്സം നീങ്ങിയിട്ടുണ്ടെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചത്. എത്രയും പെെട്ടന്ന് സാേങ്കതിക നടപടികൾ പൂർത്തിയാക്കി കരിപ്പൂർ വിമാനത്താവളം പൂർവസ്ഥിതിയിലാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പഴയ പോലെ വലിയ വിമാനങ്ങള്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് സുരേഷ് പ്രഭു പ്രതിനിധി സംഘത്തോട് പറഞ്ഞു.
ഉദ്യോഗസ്ഥതലത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയെന്നും പഴയപടിയാക്കാനുള്ള നടപടികളെല്ലാം വേഗത്തിലാക്കുമെന്നുമാണ് വ്യോമയാന മന്ത്രി വ്യക്തമാക്കിയതെന്ന് വി. മുരളീധരന് എം.പി അറിയിച്ചു. വരുന്ന പാര്‍ലമെൻറ് സമ്മേളനത്തില്‍ ആവശ്യമായ തുടര്‍ചര്‍ച്ചകള്‍ വ്യോമയാന മന്ത്രിയുമായും മന്ത്രാലയവുമായും നടത്തും.
വലിയ വിമാനങ്ങളായ ബോയിങ് 777, എയര്‍ബസ് എ 300 എന്നിവ കരിപ്പൂരിലേക്ക് തിരികെ കൊണ്ടുവരുമെന്നും വി. മുരളീധരന് പറഞ്ഞു. ആഴ്ചകള്‍ക്കകം കരിപ്പൂർ പഴയപോലെ ആകുമെന്നാണ് പ്രതീക്ഷയെന്നും വ്യോമയാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ഫയൽ നീങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞുവെന്നും പ്രതിനിധി സംഘാംഗങ്ങളായ ഹസൻ തിക്കോടിയും അബ്ദുല്ല കാവുങ്ങലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.