കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനായി എയർപോർട്ട് അേതാറിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിശദീകരണം തേടുന്നു.
സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂരിൽനിന്ന് സമർപ്പിച്ച വിശദ പഠനറിപ്പോർട്ടിലാണ് ഡി.ജി.സി.എ വിശദീകരണം തേടുന്നത്. ഇതോടെ, സർവിസ് പുനരാരംഭിക്കുന്നതിനുള്ള അന്തിമ അനുമതി വീണ്ടും വൈകും.
ജനുവരി രണ്ടിനാണ് പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചത്. അതോറിറ്റി കേന്ദ്ര കാര്യാലയത്തിൽനിന്ന് റിപ്പോർട്ട് ജനുവരി 22ന് ഡി.ജി.സി.എക്ക് കൈമാറിയിരുന്നു.വിവിധ വകുപ്പുകളുെട പരിശോധനകൾക്ക് ശേഷമാണ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട വിശദീകരണം ആവശ്യപ്പെട്ടത്.
സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട വിമാനകമ്പനി നൽകേണ്ട സാേങ്കതിക വിവരണമാണ് ഡി.ജി.സി.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എയിൽനിന്ന് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് കത്ത് കൈമാറും. കേന്ദ്ര കാര്യാലയത്തിൽ നിന്നാണ് കരിപ്പൂരിലേക്ക് കത്ത് അയക്കുക. തുടർന്ന് കരിപ്പൂരിൽനിന്ന് എമിറേറ്റ്സ്, സൗദി എയർലൈൻസ് വിമാനകമ്പനികളുടെ കത്ത് വാങ്ങി തിരിച്ച് അേതാറിറ്റി കേന്ദ്ര കാര്യാലയം മുഖേന ഡി.ജി.സി.എക്ക് കൈമാറണം. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നാണ് കരുതുന്നത്. വിശദീകരണം നൽകിയതിന് ശേഷമേ അന്തിമ അനുമതി ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.