കരിപ്പൂർ വിമാനത്താവളം ജീവനക്കാരൻ ജോലിക്ക് വരുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ വിഭാഗം കരാർ കമ്പനി ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. ചേലേമ്പ്ര സ്വദേശി പി. അജീഷ് (37) ആണ് മരിച്ചത്. വിമാനത്താവളത്തിൽ എസ്‌കലേറ്റർ ഓപറേറ്ററാണ്.

ദേശീയപാത കൊളത്തൂരിന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ പോകുകയായിരുന്ന അജീഷിന്റെ സ്കൂട്ടർ അതേ ദിശയിൽ സഞ്ചരിച്ച ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നു. 

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്ച സംസ്കരിക്കും.

Tags:    
News Summary - Karipur airport employee dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.