കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവിസ് ആരംഭിക്കുന്നതിന് സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ട് ഒടുവിൽ ഡി.ജി.സി.എക്ക് കൈമാറിയത് വ്യാപക പ്രതിഷേധത്തിെനാടുവിൽ. രണ്ട് മാസമായി വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് പൊടിപിടിച്ചു കിടന്ന ഫയലാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ബുധനാഴ്ച ഡി.ജി.സി.എക്ക് കൈമാറിയത്.
വിഷയത്തിൽ ജൂലൈ 12ന് എം.കെ. രാഘവൻ എം.പി കോഴിക്കോട് ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാപ്പകൽ സമരവും നടത്തി. അതോറിറ്റി റിപ്പോർട്ട് മനഃപൂർവം പിടിച്ചുവെക്കുന്നതിനെതിരെ വാർത്തകൾ വന്നതോടെയാണ് പ്രവാസലോകത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നത്. വിഷയത്തിൽ ഗൾഫിൽ വിവിധ ഇടങ്ങളിലായി പ്രവാസി സംഘടനകൾ യോഗം ചേരുകയും രാഷ്ട്രീയ ഇടപ്പെടൽ ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉന്നയിച്ചിരുന്നു.
കോഴിക്കോട് കേന്ദ്രമായ മലബാർ െഡവലപ്െമൻറ് ഫോറവും (എം.ഡി.എഫ്) വിഷയത്തിൽ രംഗെത്തത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര വിജിലൻസ് കമീഷൻ, സി.ബി.െഎ എന്നിവർക്ക് എം.ഡി.എഫ് പരാതി നൽകിയതായി കഴിഞ്ഞദിവസം എം.ഡി.എഫ് പ്രസിഡൻറ് കെ.എം.ബഷീർ, ജനറൽ സെക്രട്ടറി കെ.സൈഫുദ്ദീൻ, കോ ഒാർഡിനേറ്റർ ടി.പി.എം ഹാഷിർ അലി, ഹസൻ തിക്കോടി, പുനത്തിൽ ഇസ്മായിൽ തുടങ്ങിയവർ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പരാതി കിട്ടിയതോടെയാണ് ഫയൽ പരിശോധിക്കാൻ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർതന്നെ രംഗത്തെത്തിയത്. മെംബർ ഒാപറേഷൻസ് അടക്കമുള്ളവരാണ് വിഷയത്തിൽ ഒടുവിൽ ഇടപെട്ടതും കരിപ്പൂരിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടതും. ഇതിെൻറ തുടർച്ചയായാണ് റിേപ്പാർട്ട് ഡി.ജി.സി.എക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.