ശംഖുംമുഖം: ഏത് പ്രതികൂല കാലാവസ്ഥയിലും സുഗമമായി ലാൻഡിങ്ങിന് പൈലറ്റുമാരെ സഹായിക്കുന്ന 'ദൃഷ്ടി' എന്ന ട്രാന്‍സ്മിസോമീറ്റര്‍ ഉപകരണം റണ്‍വേയില്‍ സ്ഥാപിക്കാത്തതും കരിപ്പൂർ അപകടത്തിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. പൈലറ്റുമാര്‍ക്ക് റണ്‍വേ കൃത്യമായി കാണാനും കാലാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ഉപകരണമാണ് 'ദൃഷ്ടി'.
ടേബിള്‍ ടോപ് റണ്‍വേകളില്‍ 'ദൃഷ്ടി' സ്ഥാപിക്കണമെന്ന് വ്യോമയാനരംഗെത്ത വിദഗ്ധര്‍ നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് കൂടുതല്‍ ചെലവ് വരും എന്ന കാരണത്താല്‍ കരിപ്പൂരിൽ ഇതുവരെയും സ്ഥാപിച്ചിട്ടില്ല. എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ ദൃഷ്ടി സ്ഥാപിച്ചിട്ടുണ്ട്. ഇൻറര്‍നാഷനല്‍ സിവില്‍ എവിയേഷന്‍ ഓര്‍ഗനൈസേഷെൻറ മാനദണ്ഡം അനുസരിച്ച് ഇന്‍സ്ട്രുമെൻറ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) ഉള്ള വിമാനത്താവളങ്ങളില്‍ മാത്രമേ 'ദൃഷ്ടി' സ്ഥാപിക്കാന്‍ കഴിയൂ. നിലവില്‍ കരിപ്പൂരില്‍ ഐ.എല്‍.എസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാൻഡിങ്ങിന് തൊട്ടുമുമ്പ് 800 മീറ്റര്‍ ദൂരത്തുനിന്ന് പൈലറ്റ് കൃത്യമായി റണ്‍വേ കണ്ടിരിക്കണം. ഇതിന് കഴിയാതെവരുന്ന വിമാനത്താവളങ്ങളിലാണ് ഐ.എൽ.എസ് ഒന്ന് സ്ഥാപിക്കുന്നത്.
ദൃഷ്ടി സ്ഥാപിച്ചാല്‍ റണ്‍വേയുടെ അറ്റത്തും വശങ്ങളിലും സ്ഥാപിക്കുന്ന ഉപകരണങ്ങളില്‍നിന്ന് ഐ.എല്‍.എസ് തരംഗങ്ങളുടെ സഹായത്തോടെ പൈലറ്റിന് കോക്പിറ്റിലെ മോണിറ്ററില്‍ റണ്‍വേയുടെ മധ്യത്തുള്ള വര ഇലക്ട്രോണിക് ലൈനായി കാണാന്‍ കഴിയും. ഇതുവഴി വിമാനം വന്നിറങ്ങുന്ന ടച്ച് ഡൗണ്‍ പോയൻറില്തന്നെ റണ്‍വേ കാണാതെ പൈലറ്റിന് സുഗമമായി വിമാനം ഇറക്കാന്‍ കഴിയും. കഴിഞ്ഞദിവസം കരിപ്പൂര്‍ അപകടത്തില്‍ ടച്ച് ഡൗണ്‍ ഏരിയയില്‍നിന്ന് ഏറെ മാറിയാണ് വിമാനം റണ്‍വേ തൊട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.