കരിപ്പൂർ: റൺവേ നവീകരണത്തിെൻറ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നിർത്തലാക്കിയ എല്ലാ വലിയ വിമാന ങ്ങൾക്കും സർവിസ് പുനരാരംഭിക്കാൻ അനുമതി. സൗദി എയർലൈൻസിന് പിറകെ എയർ ഇന്ത്യയുടെയും എമിറേറ്റ്സിെൻറയും വലി യ വിമാനങ്ങൾക്കാണ് വെള്ളിയാഴ്ച ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷെൻറ (ഡി.ജി.സി.എ) അന്തിമ അനുമതി ലഭിച്ച ിരിക്കുന്നത്.
കരിപ്പൂരിൽനിന്ന് സർവിസ് ആരംഭിക്കാൻ എയർ ഇന്ത്യക്കുംഎമിേററ്റ്സിനും ഡി.ജി.സി.എയുടെ ന ിരാക്ഷേപപത്രം (എൻ.ഒ.സി) ലഭിച്ചതായി വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. ഹജ്ജിന് വലിയ വിമാനങ്ങളുടെ സർവിസ് നടത്താനപേക്ഷിച്ച സൗദി എയർലൈൻസിനും ഡി.ജി.സി.എ അനുമതി നൽകി. ഇതോടെ 2015 മേയ് ഒന്ന് മുതൽ നിർത്തിയ എല്ലാ സർവിസുകളും പുനരാരംഭിക്കാനാകും.
കോഡ് ഇ വിഭാഗത്തിൽ ബി 747-400, ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ സർവിസിനാണ് എയർ ഇന്ത്യക്ക് അനുമതി നൽകിയത്. ജിദ്ദ, റിയാദ് സെക്ടറിലായിരിക്കും എയർ ഇന്ത്യ സർവിസ്. ആദ്യഘട്ടത്തിൽ 423 പേർക്ക് സഞ്ചരിക്കാവുന്ന ബി 747-400 ഉപയോഗിച്ച് ജിദ്ദയിലേക്കായിരിക്കും സർവിസ്. കോഴിക്കോട്-ദുബൈ സെക്ടറിൽ ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ എന്നിവ ഉപയോഗിച്ച് സർവിസ് നടത്താനാണ് എമിറേറ്റ്സിന് എൻ.ഒ.സി ലഭിച്ചത്. സൗദിയക്ക് ഹജ്ജ് സർവിസിനായി എ 330-200, ബി 777-300 ഇ.ആർ കാറ്റഗറികളിൽപ്പെട്ട വിമാനങ്ങൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.
കഴിഞ്ഞ ആഗസ്റ്റിൽ സൗദിയക്ക് ബി 777-200 ഇ.ആർ, എ 330-300 എന്നീ വിമാനങ്ങളുപയോഗിച്ച് സർവിസ് നടത്താൻ അനുമതി നൽകിയതിനെ തുടർന്ന് ഡിസംബർ അഞ്ച് മുതൽ ജിദ്ദ, റിയാദ് സെക്ടറിൽ സർവിസ് ആരംഭിച്ചിരുന്നു. എയർഇന്ത്യ, എമിറേറ്റ്സ് കമ്പനികൾ ആദ്യ ആറ് മാസത്തേക്ക് പകൽ മാത്രമേ സർവിസ് നടത്താവൂവെന്നും ഡി.ജി.സി.എ നിർദേശിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ സുരക്ഷ വിലയിരുത്തലുകൾ ഡിസംബർ 20നും എമിറേറ്റ്സിേൻറത് മാർച്ച് നാലിനുമായിരുന്നു കരിപ്പൂരിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.