ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ കൃത്യതയില്ലാതെ കേന്ദ്ര സർക്കാർ മറുപടി. വിമാനത്താവളവുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പാർലമെൻറിൽ ഉന്നയിച്ച ചോദ്യത്തിന്, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി എഴുതിനൽകിയ മറുപടിയിലാണ് ദുരന്തത്തിൽ 18 പേരാണ് മരിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ദുരന്തത്തിൽ ക്യാപ്റ്റനടക്കം 21 പേരാണ് മരിച്ചത് എന്നിരിക്കെയാണ് ഈ ഗുരുതര തെറ്റ്. അപകടത്തിൽപെട്ടവർക്ക് സർക്കാർ നൽകിയ നഷ്ടപരിഹാരം, ചികിത്സസഹായം തുടങ്ങിയവയെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മറുപടി.
ഇതിൽപോലും തെറ്റുവരുത്തുന്നത് ആശ്ചര്യജനകമാെണന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു. മറുപടിയിലെ തെറ്റു ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എയർ ഇന്ത്യ ജീവനക്കാരും 19 യാത്രക്കാരുമാണ് മരണപ്പെട്ടത്.
നേരത്തെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് കോയമ്പത്തൂരിൽ വിദഗ്ധ ചികിത്സ ഏർപ്പാടാക്കാൻ എയർ ഇന്ത്യ വിസമ്മതിച്ചിരുന്നുവെന്നും പിന്നീട് ജനപ്രതിനിധികളടക്കം ഇടപ്പെട്ടതിനെ തുടർന്ന്, ചികിത്സ െചലവ് പിന്നീട് അനുവദിക്കാമെന്ന് എയർ ഇന്ത്യ നിലപാടെടുക്കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.