കൊണ്ടോട്ടി: ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. തലശ്ശേരി പൊന്നിയം വെസ്റ്റ് ഹെന്നയിൽ കെ. മുഹമ്മദ് നഗാഷിനെ (24) അറസ്റ്റ് ചെയ്തു.
3.370 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. യു.പി.എസിെൻറയും ബാറ്ററി ചാർജറിെൻറയും രണ്ട് ട്രാൻസ്ഫോർമറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ട്രാൻസ്ഫോർമറുകൾക്കകത്തെ പാനൽ മാറ്റി പകരം സ്വർണത്തിെൻറ പാനലുകളാണുണ്ടായിരുന്നത്. ട്രാൻസ്ഫോർമർ പൊളിച്ചാണ് സ്വർണം പുറത്തെടുത്തത്. 86 ഗ്രാം വീതമുള്ള 39 കഷ്ണങ്ങളാണുണ്ടായിരുന്നത്. ഇയാളെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഹാജരാക്കി.
അസി. കമീഷണർ രാജേന്ദ്ര ബാബു, സൂപ്രണ്ടുമാരായ പി.കെ. ഷാനവാസ്, ബഷീർ അഹ്മദ്, മുഹമ്മദ് അഷ്റഫ്, വി. മുരളീധരൻ, ഇൻറലിജൻസ് ഒാഫിസർമാരായ ദിനേഷ് കുമാർ, സന്ദീപ് നൈൻ, എൻ.പി. ഗോപിനാഥ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.