കരിപ്പൂർ ഹജ്ജ് ഹൗസ് ഒരുങ്ങി; തീർഥാടക ക്യാമ്പിന് ശനിയാഴ്ച തുടക്കം

മ​ല​പ്പു​റം: മ​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മ​വും സ്നേ​ഹ​പ​രി​ച​ര​ണ​വു​മൊ​രു​ക്കാ​ൻ ക​രി​പ്പൂ​രി​ൽ ഹ​ജ്ജ് ക്യാ​മ്പ് ഒ​രു​ങ്ങി. വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ ഹ​ജ്ജ് ഹൗ​സ് അ​ങ്ക​ണ​ത്തി​ൽ വി​ശാ​ല​മാ​യ പ​ന്ത​ലും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​യി. ഹ​ജ്ജ് ഹൗ​സ് കെ​ട്ടി​ട​വും ന​വീ​ക​രി​ച്ചു.

ഹാ​ജി​മാ​രു​ടെ വ​സ​തി വ​ർ​ണ​വി​ള​ക്കു​ക​ളാ​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​ഴ്ച നീ​ളു​ന്ന ക്യാ​മ്പി​ൽ തീ​ർ​ഥാ​ട​ക​രും ബ​ന്ധു​ക്ക​ളും സ​ന്ന​ദ്ധ​സേ​വ​ക​രും രാ​പ​ക​ൽ ഭേ​ദ​മ​​ന്യെ സ​ജീ​വ​മാ​വും. ശ​നി​യാ​ഴ്ച തു​ട​ങ്ങു​ന്ന ക്യാ​മ്പ് ജൂ​ൺ 22 വ​രെ നീ​ളും. മ​ല​ബാ​റി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​രു​​ടെ സം​ഗ​മ​വേ​ദി കൂ​ടി​യാ​വും ക്യാ​മ്പ്. ശ​നി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ തീ​ർ​ഥാ​ട​ക​ർ ക്യാ​മ്പി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങും. ക​രി​പ്പൂ​രി​ൽ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് വി​മാ​നം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.25 നാ​ണ്. ആ​ദ്യ ഹ​ജ്ജ് വി​മാ​നം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.45 ന് ​പു​റ​പ്പെ​ടും. കോ​വി​ഡി​നെ​തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും ക​രി​പ്പൂ​ർ ഹ​ജ്ജ് ക്യാ​മ്പ് ഒ​രു​ങ്ങു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ക്യാ​മ്പി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലും ഹാ​ജി​മാ​രെ സ​ഹാ​യി​ക്കാ​നു​ണ്ടാ​വും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജ് ഏ​ൽ​പ്പി​ച്ച ശേ​ഷ​മാ​ണ് തീ​ർ​ഥാ​ട​ക​ർ ക്യാ​മ്പി​ലേ​ക്ക് എ​ത്തു​ക. 24 മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് ജി​ദ്ദ​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ക. ദി​വ​സം മൂ​ന്ന് വി​മാ​നം വ​രെ ക​രി​പ്പൂ​രി​ൽ നി​ന്ന് പ​റ​ന്നു​യ​രും.

ഏ​ഴാ​യി​ര​ത്തി​ൽ പ​രം തീ​ർ​ഥാ​ട​ക​രാ​ണ് ഇ​ത്ത​വ​ണ ക​രി​പ്പൂ​ർ വ​ഴി പോ​കു​ന്ന​ത്. 200 ൽ ​താ​ഴെ ഹാ​ജി​മാ​രാ​ണ് ഓ​രോ വി​മാ​ന​ത്തി​ലും യാ​ത്ര ചെ​യ്യു​ക. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ലാ​ണ് ക​രി​പ്പൂ​രി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​രു​ടെ യാ​ത്ര. ക​ണ്ണൂ​രി​ലും നെ​ടു​മ്പാ​ശ്ശേ​രി​യി​ലും ഇ​ത്ത​വ​ണ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റു​ക​ളു​ണ്ട്. അ​വി​ടെ​യും ഹ​ജ്ജ് ക്യാ​മ്പു​ക​ൾ ഉ​ണ്ട്. ക​രി​പ്പൂ​രി​ലേ​താ​ണ് പ്ര​ധാ​ന ക്യാ​മ്പ്. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മൂ​ന്ന് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റു​ക​ൾ. മു​വ്വാ​യി​ര​ത്തോ​ളം ഹാ​ജി​മാ​ർ ക​ണ്ണൂ​ർ വ​ഴി​യും ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ നെ​ടു​മ്പാ​​​​ശ്ശേ​രി വ​ഴി​യു​മാ​ണ് യാ​​ത്ര പു​റ​പ്പെ​ടു​ന്ന​ത്.

വ​നി​ത​ക​ൾ​ക്കാ​യി ഹ​ജ്ജ് ഹൗ​സ്; ഉ​ദ്ഘാ​ട​നം മൂ​ന്നി​ന്

വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി 30,000 ച​തു​ര​ശ്ര അ​ടി​യി​ൽ പു​തി​യ ഹ​ജ്ജ് ഹൗ​സ് ഒ​രു​ങ്ങി. എ.​സി, നോ​ൺ എ.​സി ഡോ​ർ​മി​റ്റ​റി​ക​ളും പ്രാ​ർ​ഥ​നാ​മു​റി​ക​ളും റി​സ​പ്ഷ​ൻ ഏ​രി​യ​യും മി​ക​ച്ച രീ​തി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 500 പേ​ർ​ക്ക് ഒ​രേ​സ​മ​യം ഇ​വി​ടെ താ​മ​സി​ക്കാം. വ​നി​ത തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ർ​ക്ക് മാ​ത്ര​മാ​യി ഹ​ജ്ജ് ഹൗ​സ് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ച​ത്. 2019 ലാ​യി​രു​ന്നു ശി​ലാ​സ്ഥാ​പ​നം.

ജൂ​ൺ മൂ​ന്നി​ന് വ​നി​ത ഹ​ജ്ജ് ഹൗ​സി​ന്റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. എ​ട്ട് കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ഇ​ത്ത​വ​ണ വ​നി​ത​ക​ൾ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന ഒ​രു വി​മാ​ന​സ​ർ​വി​സു​മു​ണ്ട്. ജൂ​ൺ എ​ട്ടി​നാ​ണി​ത്. 145 വ​നി​ത തീ​ർ​ഥാ​ട​ക​ർ മാ​ത്ര​മാ​ണ് ആ ​വി​മാ​ന​ത്തി​ലു​ണ്ടാ​വു​ക.

ഈ ​വി​മാ​ന​ത്തി​ന്റെ പൈ​ല​റ്റും ഫ​സ്റ്റ് ഓ​ഫി​സ​റും ക്രൂ ​അം​ഗ​ങ്ങ​ളും വ​നി​ത​ക​ളാ​യി​രി​ക്കും. കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി ഹ​ജ്ജ് വി​മാ​നം.

Tags:    
News Summary - Karipur Hajj House ready; Pilgrim camp begins on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.