കരിപ്പൂർ റൺവേ റീ കാർപറ്റിങ് പുനരാരംഭിച്ചു; ഹജ്ജ് സർവിസിനെ ബാധിക്കില്ലെന്ന് അധികൃതർ

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ റീ ​കാ​ർ​പ​റ്റി​ങ് പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചു. ക്വാ​റി, ക്ര​ഷ​ർ സ​മ​ര​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ള​മാ​യി പ്ര​വൃ​ത്തി നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മ​രം പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ച്ച​ത്. സ​മ​രം അ​വ​സാ​നി​ച്ചെ​ങ്കി​ലും അ​ടു​ത്ത​ദി​വ​സം മാ​ത്ര​മേ ടാ​റി​ങ് പ്ര​വൃ​ത്തി​ക്ക് ആ​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭി​ക്കൂ. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളാ​യി ടാ​റി​ങ് പ്ര​വൃ​ത്തി​യും ആ​രം​ഭി​ക്കും. ര​ണ്ടാം​ഘ​ട്ട ടാ​റി​ങ് പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഗ്രേ​ഡി​ങ് പ്ര​വൃ​ത്തി​ക്ക് മ​ണ്ണ് ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. 

ഹജ്ജ് സർവിസിനെ ബാധിക്കില്ല

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നടക്കുന്ന റീ കാർപറ്റിങ് പ്രവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങൾ വിമാന സർവിസുകളെയോ ഹജ്ജ് സർവിസിനെയോ ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് ഉറപ്പ് നൽകിയതായി ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അറിയിച്ചു.

പ്രവൃത്തിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാതം സംബന്ധിച്ച അനുമതി ലഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ ഡയറക്ടറുമായി ചർച്ച ചെയ്തതായും സമദാനി അറിയിച്ചു. സമരം ഒത്തുതീർന്നതിന് പിന്നാലെ പ്രവൃത്തി പുനരാരംഭിച്ചതായി ഡയറക്ടർ പറഞ്ഞു. പാരിസ്ഥിതികാഘാത അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഔദ്യോഗികതലത്തിൽ ഊർജിതമായി നടക്കുന്നുണ്ട്.

Tags:    
News Summary - Karipur runway re-carpeting has resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.