തിരുവനന്തപുരം: പിതൃസ്മരണയിൽ കേരളം കർക്കിടകവാവിെൻറ പുണ്യം തേടുന്നു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി. പുലർച്ചെ മൂന്ന് മണി മുതൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.
ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനെല്ലി പാപാനാശിനി, ശംഖുമുഖം, തിരുനാവായ നാവാ മുകന്ദ ക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശിനി കടപ്പുറം, പാലക്കാട് തിരുവില്വാമല , കോഴിക്കോെട്ട വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. സുരക്ഷ മുൻനിർത്തി പൊലീസ്, അഗ്നിശമന സേന സംഘങ്ങളെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
പിതൃക്കളുടെ ആത്മശാന്തിക്കാണ് ബലിതര്‍പ്പണകര്‍മം നിര്‍വഹിക്കുന്നത്. തലേന്നാള്‍ വ്രതമെടുത്ത്, കറുത്തവാവ് ദിനത്തില്‍ കുളിച്ച് ശുദ്ധിവരുത്തി ഈറനോടെ, മണ്‍മറഞ്ഞ പൂര്‍വികരെ മനസ്സില്‍ ധ്യാനിച്ച് അവരുടെ ആത്മശാന്തിക്ക് ബലിയിടുന്നതാണ് സുപ്രധാന ചടങ്ങ്. തുടര്‍ന്ന് വീടുകളില്‍ പൂര്‍വികര്‍ക്ക് സദ്യവട്ടങ്ങളൊരുക്കി നിവേദ്യം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.