പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കർമ്മ ന്യൂസ് ഓൺലൈൻ എം.ഡി വിൻസ് മാത്യു അറസ്റ്റിൽ. ആസ്ട്രേലിയയിൽ നിന്ന് എത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതത്. ഇയാൾക്കെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് ഇയാളുടെ കർമ്മ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഇതിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഓസ്ട്രേലിയലിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ ചോദ്യം ചെയ്തതിന് ശേഷം ഇയാളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.