കോട്ടയം/കൊച്ചി: ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ സംസ്ഥാനത്ത് ശബരിമല കർമസമിതിയുടെ ഹർത്താൽ. പത്രം, പാൽ, അവശ്യസർവിസുകൾ, തീർഥാടകരുടെ വാഹനങ്ങൾ എന്നിവ ഒഴിവാക്കിയതായി ശബരിമല കർമ സമിതി വർക്കിങ് പ്രസിഡൻറ് പി.കെ. ശശികല വാർത്തസേമ്മളനത്തിൽ അറിയിച്ചു.
ഹർത്താലിനു ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് മനസ്സിലാകുമെങ്കിലും യാത്രകളടക്കം ഒഴിവാക്കി എല്ലാവരും സഹകരിക്കണം. ഹർത്താലിൽനിന്ന് വ്യാപാരികളും ബസുടമകളും മറ്റും വിട്ടുനിന്നാൽ ബലം പ്രയോഗിക്കില്ലെന്ന് കർമസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ കൊച്ചിയിൽ പറഞ്ഞു. ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു.
എന്നാൽ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ് ശ്രീധരൻപിള്ള ആദ്യം അറിയിച്ചുവെങ്കിലും പിന്നീട് തിരുത്തി. ഹർത്താലിനെ ബി.ജെ.പി പിന്തുണക്കുന്നുവെന്ന് ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞു. ഇത് കൂടാതെ ബി.ജെ.പി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു.
സംസ്ഥാന സർക്കാർ സ്ത്രീകളെ ഒളിപ്പിച്ചു കടത്തി അയ്യപ്പഭക്തെര വഞ്ചിക്കുകയാണ് ചെയ്തതെന്ന് കെ.പി ശശികല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ച് ഹൈന്ദവരോട് മാപ്പു പറയണം. യുവതികളെ സന്നിധാനത്തേക്ക് ഒളിപ്പിച്ച് കടത്തിയ മുഖ്യമന്ത്രി ഭീരുവും വഞ്ചകനുമാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി ഇടുന്ന പണം ഭണ്ഡാരത്തിൽ നിന്ന് എടുക്കാൻ ഇനി അനുവദിക്കില്ലെന്നും ശശികല പറഞ്ഞു.
അതേസമയം നാളെത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു. കടകൾ തുറക്കുമെന്നും നിർബന്ധിച്ച് അടപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.