തിരുവനന്തപുരം: അന്തർസംസ്ഥാന യാത്രകൾക്ക് പെർമിറ്റോ പാസോ ഏർപ്പെടുത്തരുതെന്ന 'അൺലോക് -നാലിലെ' കേന്ദ്രനിർദേശം നിലനിൽക്കെ കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധനഫലം നിർബന്ധമാക്കിയ നടപടി മലയാളികളുടെ യാത്ര മുട്ടിക്കുന്നു. മഹാരാഷ്ട്രക്കും കർണാടകക്കും പിന്നാലെ, ഡൽഹിയാണ് കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിബന്ധന വെച്ചത്.
തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം, വാണിജ്യമടക്കം വിവിധ ആവശ്യങ്ങൾക്കായി മലയാളികൾ ഏറെ ആശ്രയിക്കുന്ന മെട്രോ നഗരങ്ങളാണ് ബംഗളൂരുവും മുംെബെയും ഡൽഹിയും. കണക്ഷൻ വിമാനങ്ങൾക്ക് കേരളത്തിലുള്ളവർ ആശ്രയിക്കുന്ന വിമാനത്താവളങ്ങളും ഇവിടെയാണ്.
കോവിഡിെൻറ പേരിൽ യാത്ര നിയന്ത്രിക്കപ്പെടുന്നതോടെ മലയാളികളുടെ വഴിയടയുകയാണ്. അതേസമയം, കേരളത്തിൽനിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നത് ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് വ്യാപനത്തിനൊപ്പം ജനിതക വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം കൂടിയാണ് യാത്രാനിയന്ത്രണത്തിന് കാരണം.
കോവിഡിെൻറ തുടക്കത്തിൽ ഇത്തരമൊരു നീക്കം അയൽസംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരുെന്നങ്കിലും അവിടങ്ങളിലും വ്യാപനം രൂക്ഷമായതോടെ വിലക്കുകൾ പ്രസക്തമല്ലാതായി. പുതിയ സാഹചര്യത്തിൽ കുടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളേർെപ്പടുത്തിയാൽ ചരക്ക് നീക്കത്തെ ബാധിക്കാം. ഇക്കാര്യം മുന്നിൽകണ്ട് സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
നിലവിൽ തമിഴ്നാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ആർ.ടി.പി.സി.ആർ നിര്‍ബന്ധമാക്കിയതും യാത്രക്കാരെ വെട്ടിലാക്കി. കോവിഡ് സർട്ടിഫിക്കറ്റുമായെത്തിയാലും വീണ്ടും പരിശോധന വേണം. ആർ.ടി.പി.സി.ആർ നിരക്ക് കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.