കണ്ണൂർ: അർബുദരോഗികൾക്ക് തിരുവനന്തപുരത്തെ റീജനൽ കാൻസർ സെൻറർ (ആർ.സി.സി), തലശ് ശേരിയിലെ മലബാർ കാൻസർ സെൻറർ (എം.സി.സി) അടക്കം സംസ്ഥാനത്തെ 345 ആശുപത്രികളിൽ കാരുണ്യ ആ രോഗ്യസുരക്ഷ പദ്ധതിപ്രകാരം ചികിത്സാസഹായം നൽകുന്നതിനുള്ള നടപടി പൂർത്തിയായി.കാ രുണ്യ ആരോഗ്യസുരക്ഷ പദ്ധതിയുടെ കീഴിൽ അഞ്ചുലക്ഷം രൂപ വരെ സാധാരണക്കാർക്ക് സൗജന്യ ച ികിത്സക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും പഴയ കാരുണ്യ ബെനവലൻറ് ഫണ്ട് പദ്ധതിപ്രകാരം ഗുണഭോക്താക്കൾക്ക് തുടർന്നും ആനുകൂല്യം ലഭിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി അറിയിച്ചു.
കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി (എം.സി.സി.എസ്) പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയായാണ് കഴിഞ്ഞദിവസം സർക്കാർ ഇക്കാര്യം അറിയിച്ചത്.
ആർ.സി.സി, എം.സി.സി എന്നിവക്കു പുറമെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ 153 സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 345 ആശുപത്രികൾ പുതിയ സ്കീം പ്രകാരം എംപാനൽ ചെയ്തിട്ടുണ്ട്. നിർത്തലാക്കിയ കാരുണ്യ പദ്ധതിയിൽ 91 എംപാനൽഡ് സ്വകാര്യ ആശുപത്രികളേ ഉണ്ടായിരുന്നുള്ളൂ.
പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ മറുപടിയിലുണ്ട്. ആർ.സി.സിയിലും എം.സി.സിയിലും പുതിയ പദ്ധതി പൂർണമായി നടപ്പാക്കാനും പഴയ കാരുണ്യ പദ്ധതി ഒരുവർഷത്തേക്കു കൂടി നീട്ടാനും ആവശ്യപ്പെട്ടാണ് ധനകാര്യ മന്ത്രി, സെക്രട്ടറി തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.