karunya-benevalant-fund

കാരുണ്യ ബനവലന്‍റ് സ്‌കീം: സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടി

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ല്‍ കാ​രു​ണ്യ ബ​ന​വ​ല​ൻ​റ്​ സ്‌​കീ​മി​ല്‍ ചി​കി​ത്സ​ക്ക്​ അ​ര്‍ഹ​ത​യു​ണ്ടാ ​യി​രു​ന്ന ആ​രു​െ​ട​യും ചി​കി​ത്സ മു​ട​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​ വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കാ​രു​ണ്യ​യി​ല്‍ അ​ര്‍ഹ​ത​യു​ള്ള രോ​ഗി​ക​ള്‍ക്ക് സൗ​ജ ​ന്യ​ചി​കി​ത്സ 2020 മാ​ര്‍ച്ച് 31 വ​രെ നീ​ട്ടി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പു​തി​യ കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക ്ഷ പ​ദ്ധ​തി​യി​ല്‍ (കെ.​എ.​എ​സ്.​പി) അം​ഗ​ങ്ങ​ളാ​യ എ​ല്ലാ​വ​ര്‍ക്കും കെ.​എ.​എ​സ്.​പി എം​പാ​ന​ല്‍ഡ് ആ​ശു​പ​ത്രി ​ക​ളി​ല്‍നി​ന്ന്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കും.

കാ​രു​ണ്യ​ചി​കി​ത്സ ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്കും എ​ന്നാ​ല്‍ ആ​ര്‍.​എ​സ്.​ബി.​വൈ/​കെ.​എ.​എ​സ്.​പി കാ​ര്‍ഡി​ല്ലാ​ത്ത​വ​ര്‍ക്കും കെ.​എ.​എ​സ്.​പി എം​പാ​ന​ല്‍ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ കെ.​എ.​എ​സ്.​പി പാ​ക്കേ​ജി​ലും നി​ര​ക്കി​ലും ചി​കി​ത്സ ല​ഭി​ക്കും. സ്​​റ്റേ​റ്റ് ഹെ​ല്‍ത്ത് അ​തോ​റി​റ്റി മു​ഖാ​ന്ത​ര​മാ​ണ് കെ.​എ.​എ​സ്.​പി എം​പാ​ന​ല്‍ഡ് ആ​ശു​പ​ത്രി​ക​ള്‍ക്ക് ചി​കി​ത്സ​ക്ക്​ ചെ​ല​വാ​യ തു​ക അ​നു​വ​ദി​ച്ച് ന​ല്‍കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​രു​ണ്യ ബ​ന​വ​ല​ൻ​റ്​ ഫ​ണ്ട് പ​ദ്ധ​തി​യെ​യും നി​ല​വി​ലെ എ​ല്ലാ ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​ക​െ​ള​യും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് 2019 ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ലാ​ണ് കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി (കെ.​എ.​എ​സ്.​പി) കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ​ത്. ഒ​രു കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ​ചി​കി​ത്സ​യാ​ണ് വ​ര്‍ഷം​തോ​റും ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. കാ​രു​ണ്യ സ്‌​കീം ജൂ​ണ്‍ 30 വ​രെ നീ​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ കാ​രു​ണ്യ സ്‌​കീ​മി​ലു​ള്ള​വ​ര്‍ക്ക് ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍ദേ​ശ​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും ആ​രോ​ഗ്യ മ​ന്ത്രി​യും ച​ര്‍ച്ച ചെ​യ്താ​ണ് ചി​കി​ത്സാ​സ​ഹാ​യം നീ​ട്ടാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​ത്.

കാ​രു​ണ്യ​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് ജീ​വി​ത​ത്തി​ല്‍ ആ​കെ ര​ണ്ട്​ ല​ക്ഷം രൂ​പ​യാ​ണ് ചി​കി​ത്സാ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്. വൃ​ക്ക മാ​റ്റി​െ​വ​ക്കു​ന്ന​വ​ര്‍ക്ക് മൂ​ന്ന്​ ല​ക്ഷ​വും ല​ഭി​ക്കും. എ​ന്നാ​ല്‍ പു​തി​യ കെ.​എ.​എ​സ്.​പി പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ വ​ര്‍ഷ​വും അ​ഞ്ച്​ ല​ക്ഷം രൂ​പ​യു​ടെ ഇ​ന്‍ഷു​റ​ന്‍സ് ല​ഭി​ക്കും.

Tags:    
News Summary - Karunya Benevolent Scheme: Free treatment Extended to 2020 March 31 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.