കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എ തിങ്കളാഴ്ച എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) ചോദ്യങ്ങൾക്ക് മുന്നിലേക്ക്. രാവിലെ 11ന് ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിലെത്താനാണ് നിർദേശം. മൂന്നാം തവണ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മൊയ്തീൻ ഹാജരാകുന്നത്.
സാക്ഷികൾക്ക് നൽകുന്ന നോട്ടീസാണ് മൊയ്തീന് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർണായക നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുമ്പ് ഇ.ഡി മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം നീണ്ട പരിശോധന നടത്തിയിരുന്നു.
നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ച തൃശൂർ കോർപറേഷൻ സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയോടും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷനോടും തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കണ്ണൂർ സ്വദേശി പി. സതീഷ് കുമാർ, കൊടുങ്ങല്ലൂർ സ്വദേശി പി.പി. കിരൺ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.