കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 55 പ്രതികളെ ഉൾപ്പെടുത്തി ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസിലെ കുറ്റപത്രം കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ സമര്‍പ്പിച്ചു. പതിമൂവായിരത്തോളം പേജുകളുളള കുറ്റപത്രത്തിൽ 55 പ്രതികളാണുള്ളത്. ഏജന്റായിരുന്ന ബിജോയിയെയാണ് ഒന്നാംപ്രതിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജോയിയുടെ സ്ഥാപനങ്ങളേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹമാണ് കൂടുതല്‍ പണം തട്ടിയതായി കണ്ടെത്തിയിരിക്കുന്നത്.

ഇ.ഡി. അറസ്റ്റ് ചെയ്ത സതീഷ്, ജില്‍സ്, കിരണ്‍, നഗരസഭ കൗണ്‍സിലറായ അരവിന്ദാക്ഷന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നവര്‍, കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവര്‍ എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രതിപ്പട്ടികയിലുള്ള നാല് പേരെ മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. അറസ്റ്റ് ചെയ്തതിട്ടുള്ളത്. അതിനുശേഷം നിശ്ചിതസമയത്തിനുള്ളില്‍ തന്നെ ഇ.ഡി. കുറ്റപത്രം സമര്‍പിക്കുകയായിരുന്നു. ഇനി തുടര്‍നടപടികളിലേക്ക് ഇ.ഡി. കടക്കും. എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം ഇ.ഡി. അടുത്ത ഘട്ടത്തില്‍ നടത്തും. എം.കെ. കണ്ണന്‍ ഉള്‍പ്പെടെയുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.

Tags:    
News Summary - Karuvannur Bank Fraud: E.D. Charge sheet filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.