കരുവന്നൂർ ബാങ്ക്​: മൂന്ന് കോടി തട്ടിയത് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട്

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചു. വാ​യ്പ​യി​ന​ത്തി​ൽ മൂ​ന്ന് കോ​ടി പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത് ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ വ്യാ​ജ ഒ​പ്പി​ട്ടാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. ഇ​ത്​ സം​ബ​ന്ധി​ച്ച്​ വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന്​ കേ​സെ​ടു​ത്തു.

നി​ര​വ​ധി പേ​ർ​ക്ക് ഒ​രേ ആ​ധാ​ര​ത്തി​ല്‍ ഒ​ന്നി​ല​ധി​കം വാ​യ്പ അ​നു​വ​ദി​ച്ച​താ​യും പ്ര​തി​ക​ളു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും പേ​രി​ല്‍ 10 വാ​യ്പ വ​ഴി​വി​ട്ട്​ അ​നു​വ​ദി​ച്ച​താ​യും രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഒ​രാ​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​യ്പ ന​ൽ​ക​രു​തെ​ന്ന നി​യ​മ​വും ലം​ഘി​ച്ചു. 11 പേ​ർ​ക്ക്​ 50 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ്​ വാ​യ്​​പ ന​ൽ​കി​യ​ത്. ഇ​ത് തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

Tags:    
News Summary - Karuvannur Bank: Rs 3 crore swindled by forged signatures of board members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.