തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുൻ എം.പി പി.കെ. ബിജുവിനും എ.സി. മൊയ്തീൻ എം.എൽ.എക്കും തുല്യ പങ്കാണെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അനിൽ അക്കര. ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തേ അറിഞ്ഞതാണ്. മുന്‍ എം.പി പി.കെ. ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എം.പി പി.കെ. ബിജുവാണ്. അദ്ദേഹം ആദ്യം ഓഫിസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പർളിക്കാട്ടേക്ക് മാറ്റി.
കൊട്ടാരസദൃശമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്റെ മെന്ററാണ് കേസിലെ ഒന്നാം പ്രതിയായ പി. സതീഷ് കുമാർ. സതീഷിന്റെ പണമാണ് ബിജുവിന്റെ സ്രോതസ്സ്. കൊള്ളയുടെ പങ്കുപറ്റിയ ബിജുവാണ് പാർട്ടിക്ക് വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പി.കെ. ശശി ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. ബിജുവിന്റെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീഷിനെ സംരക്ഷിക്കുകയായിരുന്നു.
ഒരുമാസം കരുവന്നൂരിൽ താമസിച്ചാണ് ബിജുവും ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജനും റിപ്പോർട്ട് തയാറാക്കിയത്. സതീഷിന് ഇതുമായി ബന്ധമുണ്ടെന്ന് സി.പി.എം കണ്ടെത്തിയിരുന്നുവെങ്കിൽ അത് ക്രൈംബ്രാഞ്ചിനെ അറിയിക്കാതിരുന്നതും തെറ്റാണ്. ഇതെല്ലാം വ്യക്തമാക്കാൻ അന്വേഷണ റിപ്പോർട്ട് സി.പി.എം പുറത്തു വിടണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.