തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ സംവരണം നിഷേധിക്കുന്ന വ്യവസ്ഥകളോടെ സർക്കാർ മുന്നോട്ട്. കരട് വിശേഷാൽ ചട്ടത്തിൽ ഭേദഗതി വരുത്തി സർക്കാർ പി.എസ്.സിയെ അറിയിച്ചു. ബുധനാഴ്ച കമീഷെൻറ പ്രത്യേക യോഗം ഇത് അംഗീകരിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കും. തുടർന്ന്, പി.എസ്.സി അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കും. ഡിസംബർ 31നകം പി.എസ്.സി വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന.
സർക്കാർ പി.എസ്.സിക്ക് നൽകിയ കരട് വിജ്ഞാപനത്തിൽ കെ.എ.എസിലെ രണ്ടും മൂന്നും ശ്രേണിയിലേക്കുള്ള സംവരണം ഒഴിവാക്കിയിരിക്കുകയാണ്. ആദ്യത്തെ കരടിൽ രണ്ടാം ശ്രേണിയിൽ സംവരണം ഉൾപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് പി.എസ്.സി സംശയം ഉന്നയിച്ചു. തുടർന്നാണ് സർക്കാർ ചർച്ച നടത്താതെ സംവരണം ഒഴിവാക്കിയത്. പിന്നീട് ഉയർന്ന ആശങ്കകൾ പരിശോധിെച്ചങ്കിലും സർക്കാർ ഉറച്ചുനിന്നു.
കെ.എ.എസിലെ പരീക്ഷ സിലബസും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നത് സർക്കാറായിരിക്കുമെന്ന് ആദ്യത്തെ കരടിൽ പറഞ്ഞിരുന്നു. ഇതിൽ പി.എസ്.സി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ അതിൽ മാറ്റം വരുത്തി സർക്കാറുമായി ആലോചിച്ച് കമീഷൻ തീരുമാനിക്കുമെന്ന് ഭേദഗതി ചെയ്തു. കെ.എ.എസിൽ ഉൾപ്പെട്ട തസ്തികകളിൽ ഡി.ഇ.ഒ, ഡി.ഇ.ഒയുടെ പി.എ എന്നിവ ഉൾപ്പെടുത്തിരുന്നു. ഇതിൽ ഡി.ഇ.ഒയുടെ പി.എ എന്ന തസ്തിക കെ.എ.എസിൽനിന്ന് ഒഴിവാക്കി. മറ്റ് ചില തസ്തികകളും ഒഴിവാക്കിയതിൽപെടും.
വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സംവരണം അടക്കം വിഷയങ്ങൾ ആദ്യത്തെ കരടിൽ ഉൾപ്പെട്ടിരുന്നില്ല. അതുകൂടി ഇപ്പോൾ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.