തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിെൻറ (കെ.എ.എസ്) മൂന്ന് ധാരകളിലേക്കും സംവരണവ്യവസ്ഥകൾ പാലിച്ച് നിയമനം യാഥാർഥ്യമാകുേമ്പാൾ പരാജയപ്പെട്ടത് ഉന്നതതലങ്ങളിൽ നടന്ന അട്ടിമറി നീക്കങ്ങൾ. ഒരുവിഭാഗം മാധ്യമങ്ങളുടെ ഇടപെടലും പിന്നാക്ക വിഭാഗങ്ങളുടെ പോരാട്ടവും ശക്തമായ ഇടപെടലുമാണ് സംവരണം യാഥാർഥ്യമാകാൻ വഴിയൊരുങ്ങിയത്.
നവംബർ ഒന്നിന് നിയമനം നൽകുന്നത് നിലവിലെ സംവരണ വ്യവസ്ഥകൾ പൂർണമായി പാലിച്ചാകും. കെ.എ.എസിലെ മൂന്ന് ധാരകളിൽ രണ്ടിൽനിന്ന് പിന്നാക്കവിഭാഗ സംവരണം ഒഴിവാക്കാൻ നടത്തിയ കള്ളക്കളിയാണ് പരാജയപ്പെട്ടത്. െഎ.എ.എസിലേക്ക് ഫീഡർ വിഭാഗമായി ഇനി പരിഗണിക്കുന്ന കെ.എ.എസിൽ പിന്നാക്ക പ്രാതിനിധ്യം ഒഴിവാകുന്നുവെന്ന ഗുരുതര സ്ഥിതിയുണ്ടായിരുന്നു. മൂന്ന് ധാരകളിലും സംവരണം ബാധകമാക്കാൻ സർക്കാറും പി.എസ്.സിയും നിർബന്ധിതമായതിന് പിന്നാലെ നിരവധി നിയമനടപടികളും അതിജീവിച്ചാണ് നിയമനം ആരംഭിക്കുന്നത്.
പൊതുവിഭാഗമായ സ്ട്രീം ഒന്നിലും സർക്കാർ സർവിസിലെ ഗസറ്റഡ് ഒാഫിസർ പദവിക്ക് താഴെയുള്ള ജീവനക്കാർ ഉൾപ്പെടുന്ന സ്ട്രീം രണ്ടിലും ആദ്യം സംവരണം ഉറപ്പാക്കിയിരുന്നു. ഗസറ്റഡ് ഒാഫിസർമാരിൽ നിന്നുള്ള സ്ട്രീം മൂന്നിൽ സംവരണം പൂർണമായി ഒഴിവാക്കുകയും ചെയ്തു. അന്തിമ ഉത്തരവിന് മുമ്പ് ഇതിൽ മാറ്റംവരുത്തി രണ്ടിലും മൂന്നിലും സംവരണം ഒഴിവാക്കി സ്ഥാനക്കയറ്റ തസ്തികളാക്കി മാറ്റുകയായിരുന്നു. സംവരണമില്ലെങ്കിൽ പിന്നാക്ക വിഭാഗങ്ങൾ ഉയർന്ന തസ്തികളിൽ എത്തപ്പെടില്ലെന്ന് വ്യക്തമായിരുന്നു. രണ്ടും മൂന്നും സ്ട്രീമുകളിൽ വരുത്തിയ സംവരണ അട്ടിമറി കേരളത്തിൽ വൻ പ്രക്ഷോഭമായി വളർന്നതോടെയാണ് സർക്കാർ നിലപാട് തിരുത്തിയത്. പിന്നാലെ പി.എസ്.സിക്കും ഇത് അംഗീകരിക്കേണ്ടിവന്നു. രണ്ടും മൂന്നും സ്ട്രീമുകളിലെ സംവരണത്തിതിരെ വീണ്ടും നിയമനടപടികൾ ചില ഭാഗങ്ങളിൽനിന്ന് ഉയർന്നെങ്കിലും മൂന്ന് ധാരകളിലും സംവരണം നടപ്പായി.
സ്ട്രീം രണ്ടിൽ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട 70 പേരിൽ 36 ഒാളം സംവരണ വിഭാഗക്കാർ ഉൾപ്പെടുന്നു. സപ്ലിമെൻററി ലിസ്റ്റിൽ ഇൗഴവ -25, പട്ടികജാതി -14, പട്ടികവർഗം -ആറ്, മുസ്ലിം -21, ലത്തീൻ കത്തോലിക്ക -ഏഴ്, ഒ.ബി.സി -ആറ്, വിശ്വകർമ -ആറ്, എസ്.െഎ.യു.സി നാടാർ -നാല്, പരിവർത്തിത ക്രൈസ്തവർ -നാല്, ധീവര -അഞ്ച്, ഹിന്ദു നാടാർ -മൂന്ന്, ഭിന്നശേഷി -14. സ്ട്രീം മൂന്നിലെ 69 പേരുടെ മെയിൻ ലിസ്റ്റിൽ 33 പേർ സംവരണവിഭാഗത്തിൽനിന്നാണ്.
പുറമെ സപ്ലിമെൻററി ലിസ്റ്റിൽ ഇൗഴവ- 22, എസ്.സി-13, എസ്.ടി- 14, മുസ്ലിം -20, ലത്തീൻ കത്തോലിക്ക -ഏഴ്, ഒ.ബി.സി- ആറ്, വിശ്വകർമ -ആറ്, എസ്.എ.യു.സി നാടാർ -അഞ്ച് , പരിവർത്തിത ക്രൈസ്തവർ -അഞ്ച്, ഹിന്ദു നാടാർ-നാല്, ഭിന്നേശഷിക്കാർ -12.
24 വകുപ്പുകളിൽ 105 ഒഴിവുകൾ
തിരുവനന്തപുരം: 24 വകുപ്പുകളിലെ 105 ഒഴിവുകളാണ് നിലവിൽ കെ.എ.എസിലേക്ക് മാറ്റിയത്. പരിശീലനം പൂർത്തിയാക്കി സർവിസിൽ പ്രവേശിക്കുന്നവർക്ക് നിശ്ചിത വകുപ്പിൽ മാത്രമാകില്ല എക്കാലവും നിയമനം. ഐ.എ.എസുകാർക്ക് സമാനമായി വിവിധ വകുപ്പുകളുടെ ചുമതലകളിലേക്ക് മാറ്റി നിയമിക്കാം.
ജില്ല സപ്ലൈ ഓഫിസര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (കേരള സംസ്ഥാന ഓഡിറ്റ്), ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍, മുനിസിപ്പല്‍ സെക്രട്ടറി -2, അസി. ഡെവലപ്മെൻറ് കമീഷണര്‍, ജില്ല ട്രഷറി ഓഫിസര്‍, ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങിയ 140 തസ്തികളിലേക്കാണ് കെ.എ.എസിലൂടെ എത്തുന്നവരെ നിയമിക്കുന്നത്. കെ.എ.എസിെൻറ ആദ്യതലത്തില്‍ പ്രവേശനം നേടുന്നയാള്‍ക്ക് ഇപ്പോഴത്തെ നിലയില്‍ ലഭിക്കാവുന്ന ആദ്യമാസ ശമ്പളം 68,000 രൂപയോളമാണ്. ഇതിനുപുറമേ അടിസ്ഥാന ശമ്പളത്തിെൻറ 10 ശതമാനം വരെ ഗ്രേഡ് പേയും ലഭിക്കും. ഒരുവർഷത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് പി.എസ്.സി നിയമന ശിപാർശ നൽകും. ഇവരെ ബാച്ചുകളാക്കി പരിശീലനവും നിയമനവും നൽകേണ്ട ചുമതല സംസ്ഥാന സർക്കാറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.