കാസർകോട്: പാണ്ടിക്കടുത്ത് സ്കൂൾ ബസിൽ ബൈക്കിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ഇൗശ്വരമംഗലം കർണൂലിലെ ഇബ്രാഹീം-അസ്മ ദമ്പതികളുടെ മകൻ ഇർഷാദ് (21), ദേലംപാടി പള്ളേങ്കാടിനടുത്ത് സഞ്ചോഡി പള്ളത്തൂരിലെ ഇബ്രാഹീം-ഖദീജ ദമ്പതികളുടെ മകൻ സാബിർ (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആദൂർ ഗ്വാളിമുഖ അത്തനാടി പാലത്തിന് സമീപത്താണ് അപകടം.
ബന്തടുക്ക ഏണിയാടിയിൽ നടക്കുന്ന എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവത്തിൽ പെങ്കടുക്കാൻ പോകുേമ്പാൾ എതിരെ വന്ന സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ഇർഷാദ് പുത്തൂർ സ്വകാര്യ കോളജിലെ ബി.കോം വിദ്യാർഥിയാണ്. സഹോദരങ്ങൾ: സമദ്, സഹദ്, സവാദ്, സഫ്വാൻ. മൃതദേഹം ചെങ്കള നായനാർ ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച ഉച്ചയോടെ കർണൂൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സാബിറിെൻറ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ മയ്യളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.