കാസർകോട്: കെ.പി.സി.സി അംഗം സുബ്ബയ്യ റൈ കാസർകോട് ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന പ്രതീത ിയായിരുന്നു ശനിയാഴ്ച രാത്രി വരെയും ജില്ലയിൽ നിലനിന്നിരുന്നത്. ഇതുസംബന്ധിച്ച ഉറച്ച വിശ്വാസത്തിലായിരുന്നു സുബ്ബയ്യറൈ. എന്നാൽ, അദ്ദേഹത്തെയും കോൺഗ്രസ് പ്രവർത്തകരെയും ഞെട്ടിക്കുന്നതായി രാജ്മോഹൻ ഉണ്ണിത്താെൻറ സ്ഥാനാർഥിത്വ പ്രഖ്യാപനം. ഇതേത്തുടർന്ന് ഡി.സി.സി ഭരവാഹികളടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവർ ഗുരുതരമായ ആരോപണമുന്നയിച്ച് കെ.പി.സി.സി നേതൃത്വത്തിന് ഇ-മെയിലായി പരാതി നൽകുകയും െചയ്തു.
ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിലിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു പരാതി. ഇതേത്തുടർന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഇടഞ്ഞുനിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്തി. പരാതിയിൽ ഉന്നയിച്ച കാര്യങ്ങളിൽ എത്രയും പെെട്ടന്ന് പരിഹാരം കാണാമെന്ന് ഇരുവരും ഉറപ്പു നൽകിയതായി ഡി.സി.സി അംഗം അഡ്വ. എ. ഗോവിന്ദൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിെൻറ അടിസ്ഥാനത്തിൽ രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി പ്രചാരണ രംഗത്ത് സജീവമായി ഇറങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അഭിപ്രായ ഭിന്നത മറന്ന് തിങ്കളാഴ്ച മുതൽ മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താെൻറ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കാസര്‍കോട് ഡി.സി.സിയില്‍ പ്രശ്നങ്ങളില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കാസർേകാട് മണ്ഡലം യു.ഡി.എഫിന് ബാലികേറാമലയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന വികാരം പൊതുവേ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉണ്ടായിരുന്നു. മണ്ഡലത്തിൽ ജനവിധി തേടിയെത്തുന്ന മൂന്നാമത്തെ കൊല്ലംകാരനാണ് രാജ്മോഹൻ ഉണ്ണിത്താൻ. നേരത്തെ ഇവിടെ മത്സരിച്ച് പരാജയത്തിെൻറ രുചിയറിഞ്ഞ ഇ. ബാലാനന്ദനും ഷാഹിദ കമാലും കൊല്ലം ജില്ലക്കാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.